Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലാ പുരുഷ – വനിതാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് : കളമശ്ശേരി രാജഗിരി നീന്തൽ അക്കാദമി ജേതാക്കൾ 

കോതമംഗലം : കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന 16-മത് എറണാകുളം ജില്ലാ സിനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ കളമശ്ശേരി രാജഗിരി സ്വിമ്മിംഗ് അക്കാദമി 339 പോയിന്റ്‌ നേടി ജേതാക്കളായി. 242 പോയിന്റ്‌ നേടി അങ്കമാലി വിശ്വജ്യോതി രണ്ടാമതെത്തി.171 പോയിന്റ്‌ നേടി എറണാകുളം കടവന്ത്ര സ്പോർട്സ് സെന്റർ ആണ് മൂന്നാമത്.

 

ഓരോ വിഭാഗഗത്തിലും 1,2,3 സ്ഥാനം നേടിയവർ

പുരുഷ വിഭാഗം

 

1.രാജഗിരി കളമശ്ശേരി : 223 പോയിന്റ്‌

2.വിശ്വജ്യോതി അങ്കമാലി :70പോയിന്റ്‌

3.റീജിയണൽ സ്പോർട്സ് സെന്റർ :68പോയിന്റ്‌

 

വനിതാ വിഭാഗം

1.വിശ്വജ്യോതി -172

2.രാജഗിരി -116

3.റീജിയണൽ സ്പോർട്സ് സെന്റർ 103.

 

വിജയികൾക്ക് എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് ജോർജ് ജോസ് ട്രോഫികൾ വിതരണം ചെയ്തു.സംസ്ഥാന സിനിയർ വൈസ് പ്രസിഡന്റ് എം. കെ. കുഞ്ഞുമോൻ,സെക്രട്ടറി ജോർജ് ഷിൻഡെ,ഡോ. മാത്യൂസ് ജേക്കബ്,ചന്ദ്രബാബു,ഡോ. മുഹമ്മദ്‌ എം സുൽത്താൻ,എന്നിവർ പ്രസംഗിച്ചു. ഭൂവനേശ്വറിൽ സമാപിച്ച ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇഷാനി പി ജോഷി,അവന്തിക പ്രദീപ്,ശ്രേയ ബിനിൽ എന്നിവരെയും, അവരുടെ പരിശീലകരായ സജി കുമാർ,ജെൻസി എം തോമസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!