കോതമംഗലം: കിണറ്റിൽ വീണ യുവാവിനെ അഗ്നിശമന സേന രക്ഷപെടുത്തി.
കോട്ടപ്പടി വടാശ്ശേരി വിലക്കപ്പാടി നിഖിൽ ജയൻ (28) ആണ് കിണറിൽ വീണത്. സംഭവമറിഞ്ഞ് കോതമംഗലത്ത് നിന്നും എത്തിയ അഗ്നി രക്ഷാസേന യിലെ പി.എം ഷാനവാസ് കിണറ്റിലിറങ്ങി നെറ്റും റോപ്പും ഉപയോഗിച്ച് കരയിലെത്തിച്ചു.
നിഖലിനെ ഫയർഫോഴ്സ് സേനയുടെ ആംബുലസിൽ ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നൽകി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.എം റഷീദിൻ്റെ നേതൃത്വത്തിൽ നടത്തിയ രക്ഷ പ്രവർത്തനത്തിൽ അനുരാജ് , ബേസിൽഷാജി , അൻവർസാദത് , വൈശാഖ് , രഗേഷ്കുമാർ ,അജിലേഷ് , ജിത്തു തോമസ് , ജിനോ എന്നിവരും പങ്കെടുത്തു