കോതമംഗലം:കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഊരുകളിൽ പള്ളിക്കര,കാരുണ്യ സ്പർശം ചാരിറ്റി പ്ലാറ്റ് ഫോം പ്രതിനിധികൾ സന്ദർശിച്ച് കട്ടിലുകൾ വിതരണം ചെയ്തു.
ഉറിയംപ്പെട്ടി, വാരിയം , മാപ്പിളപ്പാറ, ചേമ്പുംകണ്ടം, മീൻകുളം എന്നി ആദിവാസി കുടിലുകളിൽ നിന്ന് വന്യമൃഗശല്യം കാരണം പന്തപ്ര പ്രദേശത്തേക്ക് കുടിയേറിയ ആദിവാസികളാണ് പന്തപ്ര കുടിയിലുള്ളത്.
കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ സിബി കെ എ യുടെ മേൽനോട്ടത്തിൽ
സുഷമപാട്ടി, ചെലമ്പൻ പാട്ടൻ, കുഞ്ചൻ രംഗസാമി എന്നി അർഹതപ്പെട്ട 3 പേർക്ക് കാരുണ്യ സ്പർശം പള്ളിക്കര കൺവീനർ അർഷദ് ബിൻ സുലൈമാൻ കട്ടിലുകൾ വിതരണം ചെയ്തു.
കമ്മിറ്റി അംഗങ്ങളായ ഷാനവാസ് ഇ എ , യൂസഫ് കിയാരി, യൂസഫ് കാരുകുന്നത്ത്, ബഷീർ കെ എസ് ,ഷമീർകാക്കനാട്,ഊര് മുപ്പൻ കുട്ടൻ ഗോപാലാൻ, കാണിക്കാരൻ കണ്ണൻ മണി എന്നിവർ പങ്കെടുത്തു.