Connect with us

Hi, what are you looking for?

NEWS

എം.പി വർഗീസ് അവാർഡ് തൻ്റെ ജീവിതത്തിലെ മഹത്തായ ഏടെന്ന് എം.ടി.

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്സ് ഫോർ എസ്റ്റാബ്ലിഷ് മെൻ്റ് ഓഫ് റൈറ്റ്സ് (ഓഫർ) ചേർന്ന് പ്രൊഫ എം.പി വർഗീസിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് എം ടി വാസുദേവൻ നായർക്ക് സമ്മാനിച്ചു. കോഴിക്കോട് വച്ച് നടത്തിയ ചടങ്ങിൽ സെക്രട്ടറി ഡോ വിന്നി വർഗീസ് എം.പി വർഗീസ് പുരസ്കാരവും അസോസിയേഷൻ ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ അഫ്രേം തിരുമേനി പ്രശസ്തി പത്രവും സമ്മാനിച്ചു.

ഒരു ലക്ഷം രൂപയാണ് അവാർഡ് തുക . തൻ്റെ സാഹിത്യ ജീവിതത്തിലെ അവിസ്മരണീയമായ ഏടാണ് എം.പി വർഗീസ് അവാർഡ് എന്ന് മറുപടി പ്രസംഗത്തിൽ എം ടി പറഞ്ഞു. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ .വിന്നി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ ശ്രീ പായിപ്ര രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ. സീന ജോൺ . ഡോ.ബോസ് മാത്യു ജോസ്, ഡോ.അശ്വതി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കോതമംഗലം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെത്തി വിദ്യാർത്ഥികളെയും,സ്കൂൾ അധികൃതരെയും ആന്റണി ജോൺ എം എൽ എ അനുമോദിച്ചു. മുനിസിപ്പൽ സ്റ്റാൻഡിങ്...

NEWS

കോതമംഗലം: നെല്ലിമറ്റത്ത് ട്രിപ്പിള്‍ സഹോദരികള്‍ക്ക് ട്രിപ്പിള്‍ ഫുള്‍ എ പ്ലസ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളില്‍ നിന്നും എസ് എസ്എല്‍സി പരീക്ഷയെഴുതിയ നെല്ലിമറ്റം വാളാച്ചിറ കരയില്‍ തട്ടായത്ത് (മൂലയില്‍) സിദ്ധിഖ് – ഖദീജ...

CRIME

പെരുമ്പാവൂർ: 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷാ ഗജാപതി അനുഗഞ്ച് സ്വദേശി സൂരജ് ബീറ (26) യെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ്...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക്‌ ഓഫീസിന് സമീപം അക്രമികൾ തകർത്ത വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തേനിങ്കൽ ടി സി വർഗീസിൻ്റെ തറവാട് വീടാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ...