കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായി കാൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. എറണാകുളം ജില്ലയിൽ തന്നെ ആദ്യമായിട്ടാണ് ഒരു താലൂക് ആശുപത്രിയിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. അസ്ഥിരോഗ വിഭാഗം ഡോക്ടർ ജെയിംസ് സൈമൺ പെരേരയാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗം ഡോക്ടർ ജ്യോതി എ. ആർ ന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തീയറ്റർ ടീം പങ്കെടുത്തു.
പാർശ്വവൽക്കരിക്കപ്പെട്ട സാധാരണ മനുഷ്യരുടെ വേദനകൾക്ക് ആശ്വാസമേകാൻ നിസ്വാർത്ഥമായി പ്രവർത്തിക്കുകയായിരുന്നു കോതമംഗലം താലൂക് ആശുപത്രിയിലെ ടീം അംഗങ്ങൾ.