കോതമംഗലം : കോതമംഗലത്തെ പ്രമുഖ വ്യാപര ശൃംഖലയായ ഇ വി മത്തായി & സൺസ് കോതമംഗലം മുനിസിപ്പാലിറ്റിക്ക് സൗജന്യമായി ആംബുലൻസ് കൈമാറി.ആംബുലൻസിന്റെ താക്കോൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി സ്വാഗതവും സെക്രട്ടറി അൻസൽ ഐസക്ക് നന്ദിയും പറഞ്ഞു.
ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ അനിൽകുമാർ,സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,പ്രതിപക്ഷ നേതാവ് എ ജി ജോർജ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ കെ എ ജോയി,എൻ സി ചെറിയാൻ,അഡ്വക്കേറ്റ് മാത്യു ജോസഫ്,ഏ റ്റി പൗലോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.