കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച പല്ലാരിമംഗലം പഞ്ചായത്തിലെ കുത്തുകുഴി – അടിവാട്,അടിവാട് – കൂറ്റംവേലി റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. കുത്തുകുഴി – അടിവാട് റോഡ് 2 കോടി 50 ലക്ഷം രൂപയും,അടിവാട് – കൂറ്റംവേലി റോഡ് 5 കോടി രൂപയും ഉപയോഗിച്ചാണ് റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിച്ചത്. മൂവാറ്റുപുഴ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്,ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ അനിൽകുമാർ,സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,ജില്ലാ പഞ്ചായത്ത് മെമ്പർ റാണി കുട്ടി ജോർജ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാമോൾ ഇസ്മായിൽ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഓ ഇ അബ്ബാസ്,പഞ്ചായത്ത് മെമ്പർ എ എ രമണൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷാജി മുഹമ്മദ്,പി റ്റി ബെന്നി,എം എം ബക്കർ,എം എം അഷറഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.ആലുവ നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ടി എസ് സുജാറാണി സ്വാഗതവും കോതമംഗലം നിരത്തി വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷാജീവ് എസ് നന്ദിയും പറഞ്ഞു.