Connect with us

Hi, what are you looking for?

NEWS

ഇന്ത്യയെ കരുത്തുറ്റ രാജ്യമാക്കിമാറ്റിയ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി മുഹമ്മദ് ഷിയാസ്

കോതമംഗലം: മതേതരത്വവും, സോഷ്യലിസവും കരിത്തുമാര്‍ജിച്ച രാജ്യമായി ഇന്ത്യയെ മാറ്റിയ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. രാജ്യത്തെ വിഭജനകാലമായി മാറ്റാനും, ശിഥിലീകരണത്തിലൂടെ ജനങ്ങളെ തമ്മലടിപ്പിക്കാനും ശ്രമിച്ച രാജ്യദ്രോഹിളെ എല്ലാം നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ ഇന്ദിരക്ക് കഴിഞ്ഞു. ഐഎന്‍ടിയുസി കോതമംഗലം റീജിയണല്‍ കമ്മറ്റി സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായയിരുന്നു ഷിയാസ്.  സംസ്ഥാനത്ത് അനിയന്ത്രതമായി വിലക്കയറ്റം ഉണ്ടായിട്ടും പിണറായി സര്‍ക്കാര്‍ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്. പ്രസിഡന്റ് അഡ്വ. അബു മൊയ്തീന്‍ അദ്ധ്യക്ഷനായി. കെ.പി. ബാബു, ഏ.ജി. ജോര്‍ജ്, പി.പി. ഉതുപ്പാന്‍, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, റോയി കെ. പോള്‍, പി.സി. ജോര്‍ജ്, ചന്ദ്രലേഖ ശശിധരന്‍, ജിജി സാജു, ശശി കുഞ്ഞുമോന്‍, കെ.ഇ. കാസിം, സി.ജെ. എല്‍ദോസ്, കെ.സി. മാത്യൂസ്, ജെയിംസ് കോറമ്പേല്‍, ബഷീര്‍ ചിറങര, വില്‍സന്‍ പിണ്ടിമന, സണ്ണി വറുഗീസ്, പി.എ. പാദുഷ, ജോളി ജോര്‍ജ്, സി.കെ. ജോര്‍ജ്, കെ.വി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. നൂറ്റിയൊന്ന് തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകളും പുതു വസ്ത്രങ്ങളും നല്‍കി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

error: Content is protected !!