കോതമംഗലം : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്ക ണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ഒക്ടോബർ 26 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി കോതമംഗലത്ത് മേഖലാ കൺവൻഷൻ നടത്തി. മേഖലാ പ്രസിഡന്റ് വി കെ ചിത്ര അദ്ധ്യക്ഷത വഹിച്ചു.
കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം എ ജെ അച്ചൻ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എസ് കെ എം ബഷീർ, സമരസമിതി കൺവീനർ വി കെ ജിൻസ്, ജില്ലാ ജോയിന്റ് സെകട്ടറി അബു സി രഞ്ജി , ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോൺസൺ പോൾ, റ്റി എസ് ജുനൈദ്, മേഖല സെക്രട്ടറി അനിൽകുമാർ കെ എൻ, ട്രഷറർ ബിനീഷ്. പി എൻ എന്നിവർ പ്രസംഗിച്ചു.
പടം : ജോയിന്റ് കൗൺസിൽ കോതമംഗലം മേഖലാ കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം എ ജെ അച്ചൻ കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.