കോതമംഗലം : കോതമംഗലം മുനിസിപ്പല്‍ ടൗണ്‍ ബസ് സ്റ്റാന്റില്‍ എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകരും ഒരു സംഘം യുവാക്കളും തമ്മില്‍ ഇന്ന് വൈകിട്ട് ഏറ്റുമുട്ടി. ലഹരി വില്‍പ്പനയെ ചോദ്യം ചെയ്തതിന്റെ പേരില്‍ ലഹരി മാഫിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ.നേതാക്കള്‍ പറഞ്ഞു. നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോതമംഗലം ബസ് സ്റ്റാൻഡും , റെവന്യൂ ടവറും ലഹരി വില്പനക്കാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ കൈകൊള്ളണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
കോതമംഗലം വാർത്ത മൊബൈലിൽ ലഭിക്കുവാൻ.. പ്ളീസ് ജോയിൻ..
ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയറ്റംഗം കോതമംഗലം ആറ്റുപുറം വിനു വർഗീസ് (27) എസ്എഫ്ഐ ഏരിയ സ്റ്റുഡൻ്റ് വിജിലൻസ് സ്ക്വാഡംഗങ്ങളായ വെണ്ടുവഴി ചേരിക്കമോളയിൽ കശ്യപ് സി ബാലൻ (24) പുന്നേക്കാട് കദളിപ്പറമ്പിൽ ബേസിൽ എൽദോസ് (24) എന്നിവരെയാണ് ആക്രമിച്ചത് . മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാൻ്റ് പരിസരങ്ങളിൽ മയക്കുമരുന്നുമാഫിയകളുടെ വിളയാട്ടമാണ് . ഇവരുടെ ശല്യമൂലം യാത്രക്കാരും കച്ചവടക്കാരും പൊറുതിമുട്ടിയിരിക്കുകയാണന്ന് ആക്ഷേപമുണ്ട്. നഗരത്തിൽ
മയക്കുമരുന്ന് ഉപയോഗവും വിപണനവും നടത്തുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ ,എസ്എഫ്ഐ കോതമംഗലം ബ്ലോക്ക് – ഏരിയ കമ്മിറ്റികൾ ആവശ്യപ്പെട്ടു.