Connect with us

Hi, what are you looking for?

NEWS

ഇടമലയാർ ഡാം തുറന്നു.

കോതമംഗലം : കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് ആദ്യം ഉയർത്തിയത്.ഒന്നാമത്തെ ഷട്ടർ ആന്റണി ജോൺ എം എൽ എ യും രണ്ടാമത്തെ ഷട്ടർ ജില്ലാ കളക്ടർ ഡോക്ടർ രേണു രാജുവും ഓപ്പൺ ചെയ്തു.10 മണിക്ക് തന്നെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.

ഡാമിന്റെ 4 ഷട്ടറുകളിൽ മധ്യഭാഗത്തുള്ള രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്.50 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.ഇതിൽ കൂടി സെക്കന്റിൽ 67 ക്യുമിക്സ്‌ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.തുടർന്ന് ഇത് 100 ക്യുമിക്സ് വരെ ആയി ഉയർത്തും.

റൂൾ കർവ് പ്രകാരം 163 മീറ്റർ ജലമാണ് ആണ് ഓഗസ്റ്റ് 10 വരെ ഡാമിൽ നിലനിർത്തേണ്ടത്.നിലവിൽ ഈ പരിധി അധികരിച്ച സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയത്.ആവശ്യമെന്ന് തോന്നിയാൽ ബാക്കിയുള്ള രണ്ട് ഷട്ടർ കൂടി ഉയർത്തും.ആന്റണി ജോൺ എം എൽ എ,ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ്,എക്സിക്യൂട്ടീവ് എൻജിനീയർ ബിജു പി എൻ,തഹസീൽദാർ ഇൻചാർജ് ജെസി അഗസ്റ്റിൻ,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആനി യു ജെ,സബ് എൻജിനീയർ വിനോദ് വി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു. കാറ്റിൽ മരച്ചില്ലകളും മരങ്ങളും ഒടിഞ്ഞുവീഴുന്നതിനാൽ ടവർ അങ്കണത്തിലെത്തുന്നവർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്ക.ഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു....

CHUTTUVATTOM

കോതമംഗലം: കാലവർഷം കനത്തിട്ടും ഭൂതത്താന്‍കെട്ട് ഡാമിന്‍റെ തകരാറിലായ ഒരു ഷട്ടറിൻ്റ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.ഡാമിന്‍റെ എട്ടാമത്തെ ഷട്ടര്‍ കഴിഞ്ഞ ഏപ്രില്‍മാസം ആദ്യം പൊട്ടിവീണതാണ്. ചെയിന്‍ പൊട്ടി കൗണ്ടര്‍വെയിറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഷട്ടറും അടഞ്ഞു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പ് എം എ ഇൻ്റർനാഷണൽ സ്കൂളിൽ ആരംഭിച്ചു. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ്പിൻ്റെ ഉദ്ഘാടനം എം. എ ഇൻ്റർനാഷണൽ സ്കൂൾ...

CHUTTUVATTOM

കോതമംഗലം : സുമംഗല ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, സുമംഗലയുടെ പ്രസിഡന്റ് ആന്റണി പുളിക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. ചിത്രകാരൻ ജയൻ തൃപ്പൂണിത്തുറയും വീനസ്...

NEWS

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ വിശ്വാസി സമൂഹത്തിന് ആരാധനക്കായി നിർമ്മിക്കപ്പെട്ടതും, ആഗോള സുറിയാനി സഭയുടെ വിശ്വാസാചാരങ്ങൾ പാലിക്കുന്നതിനും ഉള്ള യാക്കോബായ സുറിയാനി പള്ളികളിൽ 1912ൽ യാക്കോബായ സഭയിൽ കലഹമുണ്ടാക്കി പുറത്ത് പോയ കോട്ടയം...

CHUTTUVATTOM

കോതമംഗലം: കുരൂരില്‍ ചൂണ്ട തൊണ്ടയില്‍ കുടുങ്ങി അവശനിലയില്‍ കിടന്ന നീര്‍ക്കാക്കയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സേനാംഗമായ ഒ.എ ആബിദ് തോട് നീന്തിക്കടന്നാണ് നീര്‍ക്കാക്കയുടെ അടുത്തെത്തിയത്. തൊണ്ടയില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ അവശനായി കിടന്ന പക്ഷിയെ...

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ ആശാന്‍ പടി കോട്ടപ്പാടത്ത് ( വിപിന്‍ സദനം) കെ.റ്റി രവി (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭര്യ: ഷീല. മക്കള്‍: വിപിന്‍, വിനോദ്. മരുമകള്‍: നീതു .  

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ ബിടെക്, ബിസിഎ, എം സി എ, കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഇന്നും, നാളെയും (13,14 തിയതികളില്‍) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ കോളേജില്‍ നേരിട്ട്...

CHUTTUVATTOM

നേര്യമംഗലം: മുരിങ്ങോത്ത് എം.എം ദാസ് (72) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ വനം വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഭാര്യ: ലളിത, നേര്യമംഗലം പുതുക്കാട്ട് കുടുംബാഗം. മക്കള്‍ : സരിത, സംഗീത, പരേതനായ...

error: Content is protected !!