Connect with us

Hi, what are you looking for?

NEWS

ബഫർ സോൺ: രാഷ്ട്രീയ പാർട്ടികളുടെ വഞ്ചന നിറഞ്ഞ നിലപാട് അവസാനിപ്പിക്കണം:- കത്തോലിക്ക കോൺഗ്രസ്‌ കോതമംഗലം ഫൊറോന.

 

കോതമംഗലം : ബഫർ സോൺ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വഞ്ചന നിറഞ്ഞ നിലപാട് അവസാനിപ്പിക്കണം എന്ന് കത്തോലിക്ക കോൺഗ്രസ്‌ കോതമംഗലം ഫൊറോന സമിതി ആവശ്യപ്പെട്ടു. ജനദ്രോഹപരമായ തീരുമാനം പിൻവലിക്കുന്നതിന് വേണ്ടി ആത്മാർത്ഥമായ പരിശ്രമം രാഷ്ട്രീയപാർട്ടികളുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ഉത്കണ്ഠാകുലം ആണ്. നാട്ടിലെ പ്രമുഖ രാഷ്ട്രീയപാർട്ടികൾ ആണ് ഇങ്ങനെയുള്ള കർഷക ദ്രോഹ നിയമങ്ങൾ നടപ്പാ ക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. ജനങ്ങളെ വഞ്ചിച്ചും വിശ്വാസത്തിൽ എടുക്കാതെയും ഗൂഡമായി നിയമങ്ങൾ കൊണ്ടുവരികയും അത് നടപ്പാക്കാനും ശ്രമിക്കുന്ന പ്രവണത ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കാൻ ആകില്ല.പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട നടപടികളിലും ബഫർസോണും ആയി ബന്ധപ്പെട്ട കാര്യങ്ങളിലും രാഷ്ട്രീയപാർട്ടികളുടെ ഒളിച്ചുകളി വളരെ വ്യക്തമാണ്.

കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കുവാനോ  നടപടികൾ കൈക്കൊള്ളുവാനോ നിയമപരമായ മാർഗങ്ങൾ അവലംബിക്കുവാനോ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകാത്തത്തിൽ യോഗം ഉത്കണ്ട രേഖപ്പെടുത്തി. നിയമം നിർമ്മിക്കുവാനുള്ള സാഹചര്യങ്ങൾ പോലും ഉപയോഗിക്കാതെ രാഷ്ട്രീയ പാർട്ടികൾ ഒളിച്ചുകളി തുടരുകയാണ്. കർഷകരോട് ഒപ്പമാണ് എന്ന് വരുത്തി തീർക്കുകയും എന്നാൽ കാർബൺ  ഫണ്ട്‌ ഉൾപ്പെടെ ഉള്ളവയുടെ ആനുകൂല്യം പറ്റുന്നതിനുവേണ്ടി കർഷകരെ പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്നനെറികേടാണ് ഇക്കാര്യത്തിൽ പലരും സ്വീകരിക്കുന്നത്..നിയമസഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതികരണങ്ങൾ ആത്മാർത്ഥതയില്ലാത്തതാണെന്നും യോഗം കുറ്റപ്പെടുത്തി. വിഷയത്തിൽ കർഷകർക്കും പൊതുജനങ്ങൾക്കും അനുകൂലമായ തീരുമാനം ഉണ്ടാകാത്തപക്ഷം. ശക്തമായ സമരപരിപാടികളുമായി കത്തോലിക്കാ കോൺഗ്രസും രംഗത്തിറങ്ങും .

കത്തോലിക്ക കോൺഗ്രസ്‌ കോതമംഗലം ഫൊറോന പ്രസിഡന്റ്‌ സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. തോമസ് ചെറുപറമ്പിൽ സമ്മേളനം ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ,ട്രഷറർ ജിജി പുളിക്കൽ,രൂപത പ്രസിഡന്റ്‌ ജോസ് പുതിയേടം, ജോയി പോൾ, അഡ്വ. യു വി ചാക്കോ, എന്നിവർ പ്രസംഗിച്ചു ബഫർ സോൺ വിഷയത്തിൽ  ഇൻഫാം രൂപതാ ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാറെക്കൂറ്റ് ക്ലാസ്സ്‌ നയിച്ചു.

ബേബിച്ചൻ നിധീരിക്കൽ, പ്രൊഫ. ജോർജ് കുര്യാക്കോസ്,ആന്റണി പാലക്കുഴി,ബിജു വെട്ടിക്കുഴ,പയസ്സ് തെക്കേകുന്നേൽ, ജോർജ് അമ്പാട്ട്,പയസ് ഓലിയപ്പുറം, സീന മുണ്ടക്കൽ, തോമസ് മലേക്കൂടികുടി,ജോൺസൺ പീച്ചാട്ട് എന്നിവർ നേതൃത്വ നൽകി.

You May Also Like

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ ആശാന്‍ പടി കോട്ടപ്പാടത്ത് ( വിപിന്‍ സദനം) കെ.റ്റി രവി (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭര്യ: ഷീല. മക്കള്‍: വിപിന്‍, വിനോദ്. മരുമകള്‍: നീതു .  

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ ബിടെക്, ബിസിഎ, എം സി എ, കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഇന്നും, നാളെയും (13,14 തിയതികളില്‍) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ കോളേജില്‍ നേരിട്ട്...

CHUTTUVATTOM

നേര്യമംഗലം: മുരിങ്ങോത്ത് എം.എം ദാസ് (72) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ വനം വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഭാര്യ: ലളിത, നേര്യമംഗലം പുതുക്കാട്ട് കുടുംബാഗം. മക്കള്‍ : സരിത, സംഗീത, പരേതനായ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബും, റോട്ടറി കരാട്ടെ ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു.15ന് രാവിലെ 9ന് റോട്ടറി ക്ലമ്പിൽ നടത്തുന്ന ബോധവത്ക്കരണ പരിപാടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സാദിഖ്...

CHUTTUVATTOM

കോതമംഗലം: വനാതിര്‍ത്തിയോട് ചേര്‍ന്ന് വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കായി കോതമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് 600ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍...

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ ഗവൺമെന്റിന്റെ കാലയളവിൽ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചതായി മുൻ എം എൽ എ പ്രസ്താവനയിൽ അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: പൂയംകുട്ടി മണികണ്ടന്‍ചാലില്‍ 45 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍.മണികണ്ടന്‍ചാല്‍ ചാലില്‍ ജിന്‍സ് ഏലിയാസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സാദിഖ്, കുട്ടമ്പുഴ...

ACCIDENT

കോതമംഗലം: പുതുപ്പാടി ചിറപ്പടി ചിറയില്‍ ബീഹാര്‍ സ്വദേശി മുങ്ങിമരിച്ചു. റോഹ്ത്താസ് ജില്ലയിലെ ഗോസാല്‍ ദിഹ് ജമുദാ ഗ്രാമത്തിലെ താനസൂര്യപുരയില്‍ മുനിലാല്‍ റാമിന്റെ മകന്‍ ബിയാഫയെ റാമാ(50)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ്...

error: Content is protected !!