Connect with us

Hi, what are you looking for?

NEWS

തലവച്ചപാറ,കുഞ്ചിപ്പാറ ആദിവാസി കോളനികൾ വൈദ്യുതീകരിക്കുന്നതിന് 4.07 കോടി രൂപ അനുവദിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ,കുഞ്ചിപ്പാറ ആദിവാസി കോളനികൾ വൈദ്യുതീകരിക്കുവാൻ 4.07 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ  അറിയിച്ചു.പൂയംകുട്ടി ബ്ലാവനയിൽ നിന്നും പൂയംകുട്ടി പുഴയ്ക്ക് കുറുകെ 150 മീറ്റർ ഓവർ ഹെഡ് ലൈൻ വലിച്ച് തുടർന്ന് വനത്തിലൂടെ 5500 മീറ്റർ ഭൂഗർഭ കേബിൾ കല്ലേലിമേട് വരെ സ്ഥാപിക്കും.തുടർന്ന് കല്ലേലിമേട്ടിൽ നിന്നും യഥാക്രമം കുഞ്ചിപ്പാറയിലേക്ക് 3500 മീറ്ററും,തലവച്ച പാറയിലേക്ക് 4000 മീറ്ററും ദൂരത്തിൽ 11 കെ വി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കും.കുഞ്ചിപ്പാറ,തലവച്ചപാറ  എന്നിവിടങ്ങളിൽ പുതുതായി സ്ഥാപിക്കുന്ന 2 ട്രാൻസ്‌ഫോർമറിൽ നിന്നും പ്രദേശത്തെ വീടുകളിലേക്ക് 6 കിലോമീറ്ററോളം വരുന്ന എൽ റ്റി എ ബി സി കേബിളുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.സാധാരണ വലിക്കുന്ന കമ്പികൾക്ക് പകരം വൃക്ഷങ്ങൾ ഒടിഞ്ഞു വീണാലും ശിഖരങ്ങൾ മുട്ടിയാലും വൈദ്യുതി തടസ്സം ഉണ്ടാകാത്ത പ്രത്യേകത ഉള്ളതാണ് എ ബി സി കേബിൾ.11 കെ വി ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനാൽ മരങ്ങൾക്ക് കാറ്റ് മൂലമുള്ള തടസ്സം ഉണ്ടാകുന്നതല്ല.കുഞ്ചിപ്പാറ കോളനിയിൽ 95 കുടുംബങ്ങൾക്കും,തലവച്ചപാറ കോളനിയിൽ 78 കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.4 കോടി 7 ലക്ഷത്തി രണ്ടായിരം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള അനുമതി വനം വകുപ്പിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.പ്രസ്തുത കോളനികളിലെ വൈദ്യുതീകരണമെന്ന ആവശ്യം പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.ഈ ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുന്നത്. കോളനികളിലേക്കുള്ള വൈദ്യുതീകരണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

CRIME

കോതമംഗലം: മദ്യവില്പപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിൽ കുട്ടമ്പുഴ പോലീസ് 3 പേർക്കെതിരെ കേസെടുത്തു.പിണവൂർകുടി സ്വദേശികളായ മധു, മനു, പ്രതാപൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിണവൂർകുടിയിൽ ഒരു...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

error: Content is protected !!