Connect with us

Hi, what are you looking for?

CHUTTUVATTOM

വാഹനാപകടത്തിൽ പരിക്കേറ്റ സന്തോഷിനെ സഹായിക്കുന്നതിനു റെഡ് ക്രോസ് പായസ ചലഞ്ച് നടത്തി.

പിണ്ടിമന : റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർക്ക് ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ് രാജഗിരി ഹോസ്പിറ്റലിൽ ചികിൽസയിൽ ആണ്. ഭീമമായ തുക നാട്ടിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതിനൊപ്പം പായസ ചലഞ്ചിൽ നിന്നുള്ളവരുമാനം കൂടി ആ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്.

പായസ ചലഞ്ച്, വിതരണത്തിന്റെ ഉദ്ഘാടനം പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിർവ്വഹിച്ചു. റെഡ് ക്രോസ് പിണ്ടിമന വില്ലേജ് യൂണിറ്റ് ചെയർമാൻ മഹി പാൽ മാതാളി പാറ, താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ, സെക്രട്ടറി ബിനോയി തോമസ്, വില്ലേജ് യൂണിറ്റ് സെക്രട്ടറി ജെസ് എം വർഗീസ്, ട്രഷറർ വിൽസൺ തോമസ്, വൈസ് പ്രസി. എബി പോൾ , ബിനോജ് എം.എ, നോബിൾ ജോസഫ് , ജയിംസ് പുത്തയത്ത്, മത്തായി കോട്ടക്കുന്നൽ എന്നിവർ നേതൃത്വം നല്കി.

You May Also Like

ACCIDENT

കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലില്‍ ജോണിന്റെ മകന്‍ ജിതിന്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയി 11നാണ് അപകടം....

ACCIDENT

കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ്...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ 603 മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അല്‍ഫിയ ജലീലിനെ ആദരിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി ലൈബ്രറി രക്ഷാധികാരി...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വെളിയംകുന്ന് നഗറിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് എസ്എച്ച്ആര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോതമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. മൈലൂര്‍ എംഎല്‍പിഎസ് അധ്യാപിക കെ.എസ് സൗദ സെന്‍സസ് ഡ്യൂട്ടിയുടെ...

NEWS

കോതമംഗലം : മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് അധികാരം നല്‍കുന്ന പഞ്ചായത്ത്-നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ മുന്‍ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന്‍റെ മറവില്‍ ജനവാസമേഖലയിലും ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങളുടെ സമീപം...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ സേവന രംഗത്ത് അൻപതു വർഷം പിന്നിട്ട കോതമംഗലം വൈ ഡബ്ലിയുസിഎ നിർമ്മിച്ച ഗോൾഡൻ ജൂബിലി സ്മാരക ഹാളിന്റെ(ജെസ്സി ബേബി മെമ്മോറിയൽ ഹാൾ) ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.വൈ ഡബ്ലിയു...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനംആചരിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,...

CHUTTUVATTOM

കോതമംഗലം: ചെങ്കര ഗവ. യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നേർവഴി എന്ന പേരിൽ ലഹരിവിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു. ഭൂതത്താൻകെട്ട്, ഊഞ്ഞാപ്പാറ, പുന്നേക്കാട്, ചേലാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പെയിൻ നടത്തിയത്. ​ഭൂതത്താൻകെട്ടിൽ...

CHUTTUVATTOM

കേതമംഗലം : ഒരു മാസത്തിലേറെ നീണ്ട ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ വാരപ്പെട്ടി മൈലൂർതടം വിവാദ കള്ള് ഷാപ്പ് മരം വീണ് തകർന്നു. ചൊവ്വാഴച രാവിലെയാണ്ഷാപ്പ് കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി മരം വീണത്....

CHUTTUVATTOM

കോതമംഗലം:കുത്തുകുഴിയില്‍ ലോഡ്ജിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടാക്കൾ കവർന്നു. തിങ്കളാഴ്ച രാത്രിയാണ് ബൈക്ക മോഷണം നടന്നത്. ദേശീയപാതയോരത്തെ ലോഡ്ജിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍...

CHUTTUVATTOM

കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ഉന്നതിയിൽ ചിറമേൽ ബിജു (52)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 23 ന് വൈകിട്ടാണ്  കേസിനാസ്പതമായസംഭവം. കുടുംബ...

CHUTTUVATTOM

കോതമംഗലം: നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എന്നിവരുടെ യോഗം ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട എംഎല്‍എ ഓഫീസില്‍ ചേര്‍ന്നു. ഈ സര്‍ക്കാര്‍...

error: Content is protected !!