Connect with us

Hi, what are you looking for?

NEWS

നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ ആർട്സ് ഫെസ്റ്റിന് തുടക്കമായി

നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ ആർട്സ്, ടെക് , സ്പോർട്സ് ഫെസ്റ്റ് കർണക് 2022 ന് തുടക്കമായി. സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ കർണക് ഉത്‌ഘാടനം നിർവഹിച്ചു. കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം മാളവിക മേനോൻ മുഖ്യാതിയായിരുന്നു.

മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന കർണകിനോട് അനുബന്ധിച്ചു വിദ്യാർത്ഥികളുടെ കലാ കായിക മത്സരങ്ങളും സ്പോർട്സ് മത്സരങ്ങളും നടക്കും. അതോടൊപ്പം ഇന്റർകോളേജ് ഫുട്ബാൾ, വോളീബാൾ മത്സരവും വിവിധ ഡിപ്പാർട്മെന്റുകൾ നടത്തുന്ന ടെക്നിക്കൽ ഫെസ്റ്റും നടത്തും. കേരളത്തിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാഷൻ ഷോ മത്സരവും കർണകിനോട് അനുബന്ധിച്ചു നടത്തും. കർണകിനോട് അനുബന്ധിച്ചുനടന്ന ഇന്റർ കോളേജ് ‌ ഡാൻസ് ഫെസ്റ്റ് “താണ്ഡവ് 2022” ൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം സ്ഥാനവും തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാൾ എഞ്ചിനീയറിംഗ്‌ കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പ്രശസ്‌ത മ്യൂസിക് ബാൻഡ് ആയ പഗളി അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീത നിശയും പന്ത്രണ്ട് എന്ന സിനിമയുടെ പ്രമോഷണൽ പ്രോഗ്രാമും നടക്കും.

കർണക് 2022 ഉത്‌ഘാടന സമ്മേളനത്തിൽ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ,കോളേജ് ചെയർമാൻ പി വി പൗലോസ്, ട്രെഷറർ ബാബു ചെറുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കെ കുഞ്ഞുമോൻ, വാർഡ് മെമ്പർ സിബി മാത്യൂ, ചെറിയപള്ളി ട്രസ്റ്റീ ബിനോയ് മണ്ണഞ്ചേരി, കർണക് ചീഫ് കോർഡിനേറ്റർമാരായ എൽദോസ് ലോമി,ഡോ പൗലോസ് പൗലോസ് എന്നിവർ സംസാരിച്ചു.

കോളേജ്‌ പ്രിൻസിപ്പൽ ഡോ. പി സോജൻലാൽ സ്വാഗതവും കർണക് വിദ്യാർത്ഥി കോർഡിനേറ്റർ അനന്തു നടരാജൻ എന്നിവർ പ്രസങ്ങിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: മാരമംഗലം 23-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ രാജി, അങ്കണവാടി എഎല്‍എംസി അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പ്രദേശവാസികള്‍...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് വീടിന്റെ ജനല്‍ തകര്‍ത്ത് മോഷണശ്രമം. പോത്താനിക്കാട് പുളിന്താനം യാക്കോബായ പള്ളിക്ക് സമീപം ഉന്നത്തുംവീട്ടില്‍ കുര്യന്റെ വീടിന്റെ ജനല്‍ തകര്‍ത്താണ് മോഷണശ്രമം നടന്നത്. വീട് പൂട്ടി പള്ളിപ്പെരുന്നാളിന് പോയ വീട്ടുകാര്‍ രാത്രി...

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

CHUTTUVATTOM

കവളങ്ങാട്: കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി ചെക്ക് ഡാമിനുതാഴെ പുഴയുടെ നടുവിലുള്ള മരങ്ങളും തുരുത്തുകളും നീക്കും. ചെക്ക് ഡാമിന്റെ താഴെമുതല്‍ പോര്‍ക്കാവ് കടവുവരെ ചെറുതും വലുതുമായ അനേകം തുരുത്തുകളും ഇവയില്‍ ഒട്ടേറെ മരങ്ങളുമുണ്ട്. ഇവ...

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

ACCIDENT

കവളങ്ങാട്: കക്കടാശേരി-കാളിയാര്‍ റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക.ഞാറക്കാട് ടൗണില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലെ ഡോ. സച്ചുവിന്റെ അമ്മ മീരാവുമ്മയെ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ് വാനും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് രണ്ട് അപകടങ്ങളും. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപമുള്ള വളവിൽ കുമളിയിൽ നിന്ന് എറണാകുളത്തേക്ക്...

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിയ്ക്ക് കവളങ്ങാട് പഞ്ചായത്തിൽ തുടക്കമായി. നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാ – കെയർ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ യുഡിഎഫ് വിപ്പ് ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പെടെ മൂന്ന് വിമത കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയോഗ്യരാക്കി.പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,വൈസ് പ്രസിഡന്റ് ലിസി ജോളി,...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

error: Content is protected !!