Connect with us

Hi, what are you looking for?

EDITORS CHOICE

ഏഴ് പതിറ്റാണ്ടത്തെ സേവനത്തിന് ശേഷം പുളിന്താനം പാലം ഓർമ്മയാകുന്നു.

കോതമംഗലം : എഴുപത്തിരണ്ട് വർഷം മുമ്പ് നിർമ്മിച്ച പുളിന്താനം പാലം ഓർമ്മയാവുന്നു. 1950 ലാണ് പുളിന്താനം തോടിന് കുറുകെ കോൺക്രീറ്റ് പാലം നിർമ്മിച്ചത്. കക്കടാശ്ശേരി കാളിയാർ റോഡിൽ ആദ്യമായി നിർമ്മിച്ച പാലമാണിത്. കക്കടാശ്ശേരിയിൽ കോതമംഗലം ആറിന് കുറുകെ പാലം നിർമ്മിക്കുന്നതിന് മുമ്പ് തന്നെ നിർമ്മിച്ചതാണ് ഈ പാലം. ഗതാഗത സൗകര്യം ഒന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ കക്കടാശ്ശേരിയിൽ നിന്നും പുളിന്താനം വരെയാണ് ബസ് സർവീസ് ഉണ്ടായിരുന്നത്. അന്ന് ഇരുമ്പു ഗർഡർ കൊണ്ടുള്ള നടപ്പാലം മാത്രമാണ് തോടിനു കുറുകെ ഉണ്ടായിരുന്നത്. തുടന്ന് 1945 ൽ പുളിന്താനം തോടിന് കുറുകെ തടിപ്പാലം നിർമ്മിച്ചത് മുതലാണ് പോത്താനിക്കാട് ബസ് സർവീസ് നീട്ടിയത്. 3 വലിയ ഇരുപൂൾ തടികൾ ഇട്ട് അതിനു മുകളിൽ 2 ഇഞ്ച് കനത്തിലുള്ള പലകകൾ അടിച്ചാണ് അന്ന് തടി പാലം നിർമ്മിച്ചത് എന്ന് പഴമക്കാർ ഓർത്തു പറയുന്നു.

തോടിൽ ഉണ്ടാവുന്ന വെള്ളപ്പൊക്കങ്ങൾ മൂലം തടിപ്പാലത്തിന് സ്ഥിരമായി അറ്റകുറ്റപണികൾ നടത്തേണ്ട അവസ്ഥ വന്നതു മൂലമാണ് റോഡ് ഉയർത്തി കോൺക്രീറ്റ് പാലം നിർമ്മിക്കാൻ തീരുമാനമായത്. ഇരുവശത്തും കരിങ്കൽ കാലുകൾ നിർമ്മിച്ച് അതിന് മുകളിലാണ് 8 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് 1950 ൽ പാലം നിർമ്മിച്ചത്. പിന്നീട് പാലത്തിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഈ പാലത്തിനോട് ചേർന്ന് തന്നെ 3 മീറ്റർ വീതിയിൽ ഒരു പാലം കൂടി 1972 ൽ നിർമ്മിക്കുകയായിരുന്നു. ഈ രണ്ടു പാലങ്ങളും ചേർന്നതാണ് ഇപ്പോൾ കാണുന്ന പാലം. ഘട്ടം ഘട്ടമായി കക്കടാശ്ശേരി- കാളിയാർ റോഡിൻ്റെ വികസനം നടന്നപ്പോഴും പാലം കരുത്തോടെ നില നിന്നു. കൊടും വളവിൽ സ്ഥിതി ചെയ്യുന്ന പാലത്തിൽ വാഹന അപകടങ്ങൾ സ്ഥിരമായതോടെയാണ് പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ആണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഒട്ടേറേ പേർക്ക് ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ ഇടിച്ച് കൈവരികൾ തകർന്നതല്ലാതെ പാലത്തിന് ഇപ്പോഴും ബലക്ഷയം ഒന്നും സംഭവിച്ചിട്ടില്ല. ഇപ്പോൾ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 68 കോടി രൂപ മുടക്കി നടക്കുന്ന കക്കടാശ്ശേരി- കാളിയാർ റോഡിൻ്റെ പുനരുദ്ധാരണത്തിൻ്റെ ഭാഗമായാണ് പാലം പൊളിച്ച് മാറ്റി പുതിയ പാലം നിർമ്മിക്കുന്നത്.

21 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതിനായി ഇരുകരകളിലും ഭൂമി ഏറ്റെടുത്തിട്ടുണ്ട്. പഴയ പാലം പൊളിച്ചു മാറ്റുന്നതിനുള്ള പ്രവർത്തികൾ ഈയാഴ്ച്ച ആരംഭിക്കും. പാലം വലുപ്പം കൂട്ടി നിർമ്മിക്കുന്നതോടെ മഴക്കാലത്ത് തോട്ടിലെ വെള്ളം എളുപ്പം ഒഴുകി പോകുവാൻ സാധിക്കുമെന്നതിനാൽ സ്ഥിരമായി തോടിനോടു ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ കൃഷി ഭൂമിയിൽ വെള്ളം കയറുന്നത് ഒഴിവാകുകയും ചെയ്യും. നാട്ടുകാർക്ക് ഒട്ടേറേ ഓർമ്മകൾ അവശേഷിപ്പിച്ച് 72 വർഷം ഭാരം പേറിയ പാലം ഓർമ്മയായി മാറുകയാണ്.

ചിത്രം : പുതിയ പാലം നിർമ്മിക്കാനായി പൊളിച്ചു മാറ്റുന്ന പുളിന്താനം പാലം

You May Also Like

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന്‍...

CHUTTUVATTOM

കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്‌ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.  

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

NEWS

പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍...

NEWS

കോതമംഗലം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പോത്താനിക്കാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ.പി. ജയിംസ് നിര്‍വഹിച്ചു. ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ലൂസി സന്തോഷ്, അനില്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

CHUTTUVATTOM

കോതമംഗലം: സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കില്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ ഇതര വിഭാഗത്തില്‍ പോത്താനിക്കാട് റീജണല്‍ റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡന്റ് എം.എസ്.അലിയാര്‍, സെക്രട്ടറി...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ്...

CHUTTUVATTOM

കോതമംഗലം: പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു. ഇതോടെ പഞ്ചായത്തില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി. പുളിന്താനം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ആദ്യത്തേത്. സെന്റ് മേരീസ്...

error: Content is protected !!