കോതമംഗലം : നടുവൊടിക്കുന്ന ഇന്ധനവിലയ്ക്ക് ആശ്വാസമേകി എന്റെനാട് സൂപ്പർ മാർക്കറ്റ്. 289/-രൂപയ്ക്ക് ഒരു കിലോ തേയില വാങ്ങുമ്പോൾ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി ലഭിക്കും. ഇന്നുമുതൽ നവംബർ 20 വരെയാണ് തേയിലയോടൊപ്പം പെട്രോൾ സൗജന്യമായി ലഭിക്കുന്നത്. ഏലപ്പാറ ടീ എസ്റ്റേറ്റിൽ നിന്നുള്ള സൂപ്പർ സ്ട്രോങ്ങ് തേയിലയാണ് 289/-രൂപയ്ക്ക് നൽകുന്നത്. രാവിലെ 9മുതൽ രാത്രി 9വരെ ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ നിന്ന് തേയിലയോടൊപ്പം പെട്രോൾ കൂപ്പൺ ലഭിക്കുന്നത്.
തിരക്ക് പ്രമാണിച്ചു മാർക്കറ്റിൽ പ്രത്യേക കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഡയറക്ടർ ബിജി ഷിബു ആദ്യ വില്പന നിർവഹിച്ചു. ഇന്ധനവിലയുടെ അമിത ഭാരം ലഘുകരിക്കാനാണ് എൻ്റെനാട് ജനകീയ കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. എം.വിഷ്ണു, ജിതിൻ രാജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.