Connect with us

Hi, what are you looking for?

NEWS

മാതിരപ്പിള്ളി – കോഴിപ്പിള്ളി NH ബൈപാസ് ധനകാര്യ വകുപ്പിന്റെ പരിഗണനയിൽ : പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ.

കോതമംഗലം : കൊച്ചി – മധുര ദേശീയ പാത NH 85 ൽ മാതിരപ്പിള്ളി മുതൽ കോഴിപ്പിള്ളി വരെ വരുന്ന മാതിരപ്പിളളി – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡ് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.പ്രസ്തുത ബൈപാസ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതിയും, DPR സംബന്ധിച്ചും ആന്റണി ജോൺ MLA ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാതിരപ്പിള്ളി – കോഴിപ്പിള്ളി NH ബൈപാസ് സ്റ്റാന്റ് എലോൺ പ്രൊജക്ട് ആയി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഗവ: സെക്രട്ടേറിയറ്റിലുള്ള ഫയലിൽമേലുള്ള തുടർ നടപടികൾ വേഗത്തിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു.

മാതിരപ്പിള്ളി – കോഴിപ്പിള്ളി ബൈപാസ് ഉൾപ്പെടുത്തി NH 85 ൽ മറ്റക്കുഴി മുതൽ മൂന്നാർ വരെയുള്ള ഭാഗം പേവ്‌ഡ് ഷോൾഡറോട് കൂടിയ രണ്ട് വരിപ്പാതയായി വികസിപ്പിക്കുവാനുള്ള DPR തയ്യാറാക്കുന്നതിനായി M/s Shrikhanade JV with M/s CV Kand Consultants Pvt Ltd എന്ന Consultants മുഖേന പഠനം പുരോഗമിക്കവേ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ 19/09/2017 തീയതിയിലെ കത്ത് നം. RW/NH-12037/03/2017-KL/ P-7 പ്രകാരം DPR പഠനം നിർത്തിവയ്ക്കാനും Bharatmala Pariyojana – ൽ ഉൾപ്പെട്ട NH 85 NHAl യ്ക്ക് കൈമാറാനുള്ള നിർദ്ദേശം ലഭിച്ചു.ആയതിൻ പ്രകാരം ബന്ധപ്പെട്ട രേഖകൾ NHAI യ്ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിന്റെ 12/05/2020 തീയതിയിലെ ഗസ്റ്റ് നോട്ടിഫിക്കേഷൻ SO 1507(E)പ്രകാരം NHAl യ്ക്ക് കൈമാറാൻ നിർദ്ദേശം ലഭിച്ച പാതകളുടെ പട്ടികയിൽ NH 85 ഉം ഉൾപ്പെടുത്തിയിട്ടുണ്ട്.

കോതമംഗലം – മുവാറ്റുപുഴ ബൈപാസുകൾ ദേശീയ പാത അതോറിറ്റി മുഖേന നടപ്പിലാക്കുന്നതിന് ഭൂമി ഏറ്റെടുക്കുവാനാവശ്യമായ ചെലവിന്റെ 50% സംസ്ഥാനം വഹിക്കണമെന്ന ദേശീയ പാത അതോറിറ്റിയുടെ ആവശ്യം അടങ്ങിയ ഡി3/236/20 പി ഡബ്ല്യു ഡി കംപ്യൂട്ടർ നം.1619868 ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ MLA യുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയെ അറിയിച്ചു.

You May Also Like

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

NEWS

കോതമംഗലം: രാജ്യത്ത് യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സായുധ പോലീസിനെ വിന്യസിച്ചു. പോലീസ് നിരീക്ഷണവും ശക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് സായുധ പോലീസ് സ്ഥലത്തെത്തിയത്. ഇടമലയാര്‍ ഡാം...

NEWS

കോതമംഗലം: കൊതുക് വ്യാപനം ശക്തമായതോടെ താലൂക്കിലെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി ഉന്നതിയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഏതാനും പേര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്....

NEWS

കോതമംഗലം: ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധസാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദേശാനുസരണം കോതമംഗലം മിനി സിവില്‍ സ്റ്റേഷനിലും മാമലക്കണ്ടം ഗവ. ഹൈസ്‌കൂളിലും ബ്ലാക്ക് ഔട്ട് മോക്ക് ഡ്രില്‍ നടത്തി. മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിലെ...

NEWS

  കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും, എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ...

NEWS

കോതമംഗലം – കോതമംഗലം താലൂക്ക് ആശുപത്രിയിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഓപ്പറേഷൻ തിയേറ്ററും, ലേബർ റൂമും എത്രയും വേഗം തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കോതമംഗലം – കവളങ്ങാട്ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ താലൂക്ക്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ടൂറിസം സർക്കാർ എഫ് എസ് ഐ ടി റീഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയ അഴിമതി കരാർ റദ്ദ് ചെയ്യണമെന്ന് മുൻമന്ത്രി ടി യു കുരുവിള...

NEWS

കോതമംഗലം: രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡാമുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി പരിശോധനയ്ക്ക് പോലീസ് സംഘം എത്തി. ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാം മേഖലയിലാണ് ഇന്നലെ ഉച്ചയ്ക്ക് പരിശോധന നടത്തിയത്. ആലുവ സ്പെഷല്‍...

error: Content is protected !!