കോതമംഗലം : നെല്ലിക്കുഴി ഇരമല്ലൂർ പൂമറ്റം കവലയിൽ പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് സർവ്വീസ് ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. അകാലത്തിൽ മരണപ്പെട്ടുപോയ കുന്നേപ്പറമ്പിൽ സമീറിൻ്റെ കുടുംബത്തിന് ഭവന നിർമ്മാണത്തിനാവശ്യമായ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ കൈമാറി. ഭവന നിർമ്മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുള്ള കൂപ്പൺ വിതരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം നിർവ്വഹിച്ചു.
ട്രസ്റ്റ് ചെയർമാൻ അൻസാർ എൻ എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എ മുഹമ്മദ്, വാർഡ് മെമ്പർ എം വി റെജി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ ബി ഹസൈനാർ,അലി പടിഞ്ഞാറെച്ചാലിൽ,പി കെ സനൽ,പി എം സലാം,ഷെമീർ പാറപ്പാട്ട്,ലാലു ജോസ് കാച്ചപ്പള്ളി, ഇ കെ മൈതീൻ, കെ എച്ച് സലീം,ട്രസ്റ്റ് കൺവീനർ ഷാഫി എന്നിവർ സന്നിഹിതരായിരുന്നു.