Connect with us

Hi, what are you looking for?

CRIME

വിദേശ ജോലി തേടിയെത്തിയ യുവതിയുടെ പാസ്പോർട്ട്‌ കൈക്കലാക്കി പീഡിപ്പിച്ചയാൾ പിടിയിൽ.

മുവാറ്റുപുഴ : ജോലി തേടിയെത്തിയ യുവതിയെ പാസ്പോർട്ട്‌ പിടിച്ചു വെച്ച് ഭീഷണിപെടുത്തി ബലാത്സംഗം ചെയ്ത കേസ്സിൽ വെള്ളൂർകുന്നം, മേക്കടമ്പ്, കടാതി ഭാഗത്ത്‌ കാർത്തിക (കളയതോലിൽ) വീട്ടിൽ സന്തോഷ് (37) നെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴയിലെ കീച്ചെരിപടിയിൽ മാർക്കറ്റ് റോഡിൽ ജ്യോതി ഇൻഫർമേഷൻ എന്ന പേരിൽ ജോലി റിക്രൂട്ടിങ് സ്ഥാപനം നടത്തി വന്ന പ്രതി പത്രപരസ്യം കണ്ട് അന്യജില്ലയിൽ നിന്ന് ജോലി അന്വേഷിച്ചു വന്ന യുവതിയെ വിദേശത്ത് ജോലി തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച് പാസ്പോർട്ട്‌ കൈക്കലാക്കി വെക്കുകയും തുടർന്ന് ബസ് കയറ്റി വിടാം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതിയുടെ കടാതിയിൽ ഉള്ള ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

പ്രതിയുടെ ഓഫീസിൽ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റി വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രതിക്കെതിരെ പാലാ, മുവാറ്റുപുഴ എന്നിവിടങ്ങളിൽ വഞ്ചനകുറ്റത്തിന് കേസുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ.എസ് ഗോപകുമാർ, എസ്ഐമാരായ ബഷീർ സികെ, എൽദോസ് കുര്യാക്കോസ്, സീനിയർ സിപിഒ ഐസിമോൾ ടിജെ,സിപിഓമാരായ സുഭാഷ് കുമാർ,ഷിഹാബ് സികെ, സന്ധ്യ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: ഗൂഗിള്‍ പേയുടെ വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് പള്ളിപടി കോന്നംകുടി ആസിഫ് കെ ഹസന്‍ (28)നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

ACCIDENT

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. സബൈന്‍ ആശുപത്രിയ്ക്ക് മുന്‍വശം ചൊവ്വാഴ്ച രാവിലെ 7ഓടെയുണ്ടായ അപകടത്തില്‍ തെക്കേക്കര കൊച്ചുമുഹമ്മദ്(75) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച്...

CHUTTUVATTOM

തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം. വാഴക്കുളം...

CHUTTUVATTOM

തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനി 2026ന് ശനിയാഴ്ച സമാപനം. കഴിഞ്ഞ രണ്ടു ദിവസമായി...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

NEWS

  മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 9,10 തിയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. രജിസ്‌ട്രേഷന്‍ ഏഴിന് നടക്കും.സംഘാടക സമിതി യോഗം മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന...

ACCIDENT

നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ACCIDENT

മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവലത്തില്‍ കൃഷ്ണന്റെയും സുശീലയുടെയും മകന്‍ അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ മുള്ളുംപുറം...

CHUTTUVATTOM

മൂവാറ്റുപുഴ: വാഴപ്പിള്ളിയ്ക്ക് സമീപമുള്ള തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ എന്‍എസ്എസ് വാഴപ്പിള്ളി റോഡിന് സമീപമുള്ള തോട്ടില്‍ നിന്ന് വെള്ളൂര്‍ക്കുന്നം താമരശ്ശേരിയില്‍ രാജേഷ് (53) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

CHUTTUVATTOM

മൂവാറ്റുപുഴ : കാൽനൂറ്റാണ്ടിന്റെ സാങ്കേതിക മികവിന്റെയും അക്കാദമിക മുന്നേറ്റങ്ങളുടെയും നിറവിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം. രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക...

error: Content is protected !!