കോതമംഗലം: തൃക്കാരിയൂരിൽ തുടർന്ന് കൊണ്ടിരിക്കുന്ന സിപിഐഎം -ആർ എസ് എസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുവാറ്റുപുഴ ഡി വൈ എസ് പി സനൽ കുമാറിന്റെ നേതൃത്വത്തിൽ സംഘടനാ പ്രതിനിധികളെ സമാധാന ചർച്ചക്ക് വിളിച്ചു. ഇരു ഭാഗങ്ങളിൽ നിന്നുമുള്ളവർ ചർച്ചക്കെത്തി. രണ്ട് കൂട്ടരും അവരവരുടെ വാദമുഖങ്ങൾ നിരത്തുകയും, വിശദമായ ചർച്ചകൾ നടക്കുകയും ചെയ്തു. തുടർന്ന് ഇരു ഭാഗത്ത് നിന്നും ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും നാട്ടിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും തയ്യാറാകുമെന്നും ചർച്ചയിൽ ധാരണയായി.
സിപിഐഎം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ, ജില്ലാ കമ്മിറ്റിയംഗം എസ് സതീഷ്,
ആർ എസ് എസ് ജില്ലാ നേതാക്കളായ പി ജി സജീവ്, പി ആർ സിജു, ബിജെപി ജില്ലാ സെക്രട്ടറി ഇ ടി നടരാജൻ, മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബി അനിൽ, എസ് ഐ അനൂപ് മോൻ തുടങ്ങിയ ഓഫീസർമാരും സന്നിഹിതരായിരുന്നു.