പെരുമ്പാവൂർ : അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്. മോഹൻദാസ് സഞ്ചരിച്ച സ്കൂട്ടറിൽ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം നിർത്താതെ പോയ വാഹനം പിന്നീട് പിടികൂടി. 2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹൻദാസ് സ്കൂട്ടർ അപകടത്തിൽ മരിച്ചത്. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം. കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയുമായിരുന്നു.
You May Also Like
NEWS
പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...
CHUTTUVATTOM
പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...
CHUTTUVATTOM
പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...
CHUTTUVATTOM
പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...