Connect with us

Hi, what are you looking for?

NEWS

പ്രളയത്തിൽ വീട് തകർന്ന നിർധന കുടുംബത്തിന് വീടെന്ന സ്വപ്‍നം യഥാർത്ഥ്യമാക്കി സേവാഭാരതി.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ഭാഗത്ത് 2018ലെ പ്രളയത്തിൽ തകർന്ന കലയത്തോലിൽ വീട്ടിൽ ഷാജിയുടെ വീട് സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി പുനർ നിർമിച്ചു നൽകി. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തെ കൂലിവേല ചെയ്താണ് ഷാജി നോക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബ ചിലവും നടത്തുവാൻ ബുദ്ധിമുട്ടനുഭവിക്കുന്നതിനിടയിലാണ് 2018ലെ പ്രളയം ഷാജിയുടെ വീടുകൂടി കവർന്നെടുത്തത്. തുടർന്ന് താൽക്കാലിക ഷെഡിലേക്ക് താമസം മാറിയ കുടുംബത്തിന് പുതിയൊരു വീട് നിർമ്മിക്കുക എന്ന കാര്യം ചിന്തിക്കുവാൻ കൂടി സാധിക്കാത്ത അവസ്ഥയായിരുന്നു.

അതിനിടയിലാണ് ഈ നിർധന കുടുംബത്തിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട സേവാഭാരതി പ്രവർത്തകർ ഷാജിയുടെ കുടുംബത്തിന് വീടൊരുക്കുവാനായി രംഗത്തെത്തിയത്. 9മാസം കൊണ്ട് വീട്പണികൾ പൂർത്തീകരിക്കുകയും, റിപബ്ലിക് ദിനമായ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സേവാപ്രമുഖ് എം സി വത്സൻ പുതിയ വീടിൻറെ താക്കോൽ ദാനം നടത്തുകയും ചെയ്തു.


രാഷ്ട്രീയ സ്വയം സേവക സംഘം എറണാകുളം വിഭാഗ് കാര്യവാഹ് എൻ എസ് ബാബു ഗൃഹ പ്രവേശന ചടങ്ങിൽ ദീപപ്രോജ്വലനം നടത്തി. താലൂക് സംഘചാലക് ഇ എൻ നാരായണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സി ബി രാമചന്ദ്രൻ, ഭവന നിർമ്മാണ സമിതി അദ്ധ്യക്ഷൻ പി ആർ ബിജു, സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി മണികണ്ഠൻ ,ജില്ലാ കാര്യവാഹ് പി ജി സജീവ്, ആർ സന്ദീപ്, സി എം ദിനൂപ്, പി ആർ മധു, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

സമൂഹത്തിൻ്റെ അശ്രയ കേന്ദ്രമാണ് സേവാഭാരതി: ശ്രീ MC വൽസൻ. പൊതു സമൂഹത്തിന് ഏത് മേഖലയിലാണോ ആവശ്യം വരുന്നത് ആ പ്രവർത്തനം ഏറ്റെടുത്ത് സാന്ത്വനം നൽകുന്ന സംഘടനയാണ് സേവാഭാരതി. 2018 ലെ പ്രളയത്തിൽ വീട് നഷ്ടപെട്ട കുട്ടമ്പുഴ മണികൺഠൻ ചാൽ ഷാജിയുടെ വീടിൻ്റെ താക്കോൽ ദാനം നിർവഹിച്ചുകൊണ്ട് അദ്ധേഹം പറഞ്ഞു. കേരളത്തിൽ സേവാഭാരതി വീടു നഷ്ടപ്പെട്ടവർക്ക് പുനർജനി പദ്ധതിയുടെ ഭാഗമായി 1000 വീടുകൾ നിർമിച്ചു നൽകി എന്നും അദ്ധേഹം പറഞ്ഞു. സർക്കാർ സംവിധാനത്തിനു പോലും കടന്ന് ചെല്ലാൻ സാധിക്കാത്ത കേരളത്തിലെ അട്ടപ്പാടി അടക്കമുള്ള വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ വീടുകളുടെ നിർമ്മാണം നടത്താൻ സേവാഭാരതിക്ക് സാധിച്ചു. പ്രളയത്തിൽ സ്വന്തമായി ഉണ്ടായിരുന്ന വിടു നഷ്ടപ്പെട്ട സേവാഭാരതി പ്രവർത്തകൻ പോലും സ്വന്തം സ്ഥലത്ത് മറ്റൊരാൾക്ക് വീടു നിർമിക്കാൻ മുന്നിട്ടിറങ്ങുന്നു എന്നതാണ് സേവാഭാരതിയെ സമൂഹത്തിൻ്റെ സംഘടനയാക്കി മാറ്റിയത് എന്നും അദ്ദേഹം പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

error: Content is protected !!