Connect with us

Hi, what are you looking for?

NEWS

നവരാത്രി ആഘോഷം: ഒക്‌ടോബർ 19-ന് സംസ്ഥാനത്ത് പൊതുഅവധി, തുടർച്ചയായ 5 അവധിദിനങ്ങൾ

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കും ഞായറാഴ്‌ച മുതൽ ബുധനാഴ്‌ച വരെ നാല് ദിവസത്തെ അവധി ലഭിക്കും.

ഔദ്യോഗിക കലണ്ടർ പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധിയാണ്. തിങ്കളാഴ്‌ച കൂടി അവധി ലഭിക്കുമോ എന്ന കാത്തിരിപ്പിലായിരുന്നു കേരളത്തിലെ ഭൂരിഭാഗംപേരും. തുടർച്ചയായി അവധി ലഭിക്കുന്നതോടെ യാത്രകൾ പോകാനൊരുങ്ങിയവർക്കും ആശ്വാസമായിരിക്കുകയാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5, ബുധൻ) ജില്ലാ കളക്ടർ ജി...

CHUTTUVATTOM

  കോതമംഗലം: കനത്ത മഴയെ തുടർന്ന്ജി ല്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ...

error: Content is protected !!