Connect with us

Hi, what are you looking for?

NEWS

വൈദ്യുത പോസ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ വീണ് വയോധികനു ദാരുണാന്ത്യം.

കോതമംഗലം : റോഡില്‍ വൈദ്യുത പോസ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. പുളിന്താനം പുഞ്ചിറക്കുഴിയില്‍ മാത്യു കോരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്താനിക്കാട് കക്കടാശ്ശേരി കാളിയാര്‍ റോഡില്‍ പുളിന്താനം ഗവ യു പി സ്‌കൂളിന് സമീപം വൈദ്യുത പോസ്റ്റ് സ്ഥാപിക്കാനായി എടുത്തിരുന്ന കുഴിയില്‍ വീണാണ് വയോധികന്‍ മരിച്ചത്. സമീപത്തെ ചായക്കടയില്‍ നിന്നും രാവിലെ ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴി കുഴിയില്‍ വീഴുകയായിരുന്നുവെന്ന് കരുതുന്നു. റോഡിലൂടെ പോയ സ്‌കൂട്ടര്‍ യാത്രികരായ യുവാക്കളാണ് കുഴിക്ക് മുകളിലായി ഒരു കാല്‍ കണ്ട് സമീപവാസികളെ വിവരം അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്കെടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

തലകീഴായി കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വെള്ളിയാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ പള്ളിയില്‍ സംസ്‌കരിക്കും. ഭാര്യ: തളിയിച്ചിറയില്‍ മറിയാമ്മ. മക്കള്‍: വറുഗീസ്, പരേതനായ ജോണി, ലീല, പരേതയായ സജി. മരുമക്കള്‍: മാറാടി കുന്നപ്പിള്ളില്‍ ചിന്നമ്മ, മാവുടി വണ്ടാനത്ത് സാറാക്കുട്ടി, കുന്നയ്ക്കല്‍ പാറക്കാട്ട് ചാക്കോ, ഊന്നുകല്‍ ഒടുവേലില്‍ റാണി.

ODIVA
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വയോധികന്റെ ദാരുണാന്ത്യത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പറമ്പഞ്ചേരി മുതല്‍ പുളിന്താനം വരെ 11 കെ വി ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ രണ്ടാഴ്ചയിലേറെയായി വലിയ കുഴികള്‍ റോഡിനരുകില്‍ എടുത്തിരുന്നു. ഇതുവരെ പോസ്റ്റുകള്‍ സ്ഥാപിക്കുകയോ അപകട മുന്നറിയിപ്പായി കുഴികളുടെ വശങ്ങളില്‍ ഒന്നും സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.

You May Also Like

CHUTTUVATTOM

കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്‌ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.  

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

NEWS

പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍...

NEWS

കോതമംഗലം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പോത്താനിക്കാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ.പി. ജയിംസ് നിര്‍വഹിച്ചു. ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ലൂസി സന്തോഷ്, അനില്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

CHUTTUVATTOM

കോതമംഗലം: സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കില്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ ഇതര വിഭാഗത്തില്‍ പോത്താനിക്കാട് റീജണല്‍ റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡന്റ് എം.എസ്.അലിയാര്‍, സെക്രട്ടറി...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ്...

CHUTTUVATTOM

കോതമംഗലം: പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു. ഇതോടെ പഞ്ചായത്തില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി. പുളിന്താനം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ആദ്യത്തേത്. സെന്റ് മേരീസ്...

ACCIDENT

പോത്താനിക്കാട്: ആയങ്കരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ജനതാലൈബ്രറി മന്ദിരം ഇടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. പോത്താനിക്കാട് നിന്ന് വണ്ണപ്പുറം ഭാഗത്തേക്ക് പോവുകയയിരുന്ന വണ്ണപ്പുറം വെള്ളികുളം സ്വദേശി അനസ് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്....

CRIME

പോത്താനിക്കാട്: പുളിന്താനത്ത് റോഡരികിലും ജലസ്രോതസുകളിലും രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നതായി പരാതി. പോത്താനിക്കാട്പുളിന്താനം ഡീവിയേഷന്‍ റോഡില്‍ പുളിന്താനം പള്ളിക്കു സമീപം സ്ഥാപിച്ചിരിക്കുന്ന മിനി സംഭരണകേന്ദ്രത്തിന്(എംസിഎഫിന്) ചുറ്റും മാലിന്യക്കൂമ്പാരമാണ്. ചാക്കില്‍ കെട്ടിയാണ് ഇവിടെ മാലിന്യം...

NEWS

  പോത്താനിക്കാട്: ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇടംനേടിയ ആറ് വയസുകാരിയായ നിതാര രഞ്ജിത്തിനെ കടവൂര്‍ എന്‍എസ്എസ് കരയോഗം ആദരിച്ചു. 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് രണ്ട്...

NEWS

പോത്താനിക്കാട്: തെക്കേപുന്നമറ്റം പുള്ളോലില്‍ ജേക്കബ് ഈ വര്‍ഷവും ഏഴ് ടണ്‍ കണിവെള്ളരിക്ക ഉല്‍പ്പാദിപ്പിച്ച് വിറ്റഴിച്ച് നാട്ടില്‍ താരമായി. മികച്ച പച്ചക്കറി കര്‍ഷകനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ജേക്കബ്...

error: Content is protected !!