കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂരിൽ പുതിയ ” മാവേലി സൂപ്പർ മാർക്കറ്റ്” ആഗസ്റ്റ് 25 ന് 4 മണിക്ക് ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി. ശ്രീ.പി. തിലോത്തമൻ നാടിനു സമർപ്പിക്കുമെന്ന് ആൻറണി ജോൺ MLA അറിയിച്ചു. ചെറുവട്ടൂർ കവലയിൽ 1400 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിലാണ് പുതിയ മാവേലി സൂപ്പർ മാർക്കറ്റ് ആരംഭിക്കുന്നത്. സൂപ്പർ മാർക്കറ്റ് ആരംഭിക്കുന്നതോടെ ആളുകൾക്ക് സാധനങ്ങൾ പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ യഥേഷ്ടം തെരെഞ്ഞെടുക്കുവാൻ സാധിക്കും. നെല്ലിക്കുഴി പഞ്ചായത്തിൽ നിലവിലുള്ള മാവേലി സ്റ്റോറിനു പുറമെ ആണ് പുതിയ മാവേലി സൂപ്പർ മാർക്കറ്റ് ആരംഭിക്കുന്നതെന്നും നെല്ലിക്കുഴി പഞ്ചായത്തിനു പുറമേ സമീപ പഞ്ചായത്തുകളായ പായിപ്ര ,അശമന്നൂർ, കോതമംഗലം മുൻസിപ്പാലിറ്റി എന്നിവടങ്ങളിലുള്ളവർക്കും പുതിയ മാവേലി സൂപ്പർ മാർക്കറ്റിൻ്റെ പ്രയോജനം ലഭിക്കുമെന്നും MLA പറഞ്ഞു.