കോതമംഗലം: അതി ശക്തമായ മഴയിൽ കുട്ടമ്പുഴ അട്ടിക്കളത്ത് വീട്ടുമുറ്റത്ത് വലിയ ഗർത്തം രൂപപ്പെട്ടു. 4 വർഷത്തോളം പ്രായമുള്ള മാവ് പൂർണ്ണമായും കാണാൻ പറ്റാത്ത രീതിയിൽ മണ്ണിനടിയിലായി. വി എ എഫ് പി സി ചെയർമാൻ ഇ കെ ശിവൻ്റെ വീട്ടുമുറ്റത്താണ് അതിശക്തമായ മഴയിൽ ഗർത്തം രൂപപ്പെട്ടത്. ഇന്ന് (07-08-2020) രാവിലെ 7 മണിയോടെയാണ് ഗർത്തം രൂപപ്പെട്ടത്. ആൻ്റണി ജോൺ എംഎൽഎ,ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ അമൃത വല്ലിയമ്മാൾ,തഹസിൽദാർ റേയ്ച്ചൽ കെ വർഗീസ്,പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലൂ എന്നിവർ ഉൾപ്പെടെയുള്ള ഉള്ള സംഘം സ്ഥലം സന്ദർശിച്ചു. ഇത് സംബന്ധിച്ച് അടിയന്തിരമായി പഠനം നടത്തുന്നതിനു വേണ്ടി ജിയോളജി ഡിപ്പാർട്ട്മെൻ്റിന് നിർദേശം നൽകി.
Join our whatsapp group..