പെരുമ്പാവൂർ: ഇത്തവണത്തെ മൺസൂൺ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ കോടനാട് കുറിച്ചിലക്കോട് കിഴക്കാപ്പുറത്തുകൂടി റെജിൻ കെ. രവിക്ക്. ഇന്നലെ രാവിലെയാണ് ലോട്ടറി അടിച്ച വിവരം റെജിൻ അറിഞ്ഞത്. പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലുള്ള പവർലിംഗ് എൻജിനീയറിംഗിൽ ആണ് റെജിൻ ജോലി ചെയ്യുന്നത്. ഉച്ചയോടെ പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലെത്തി ടിക്കറ്റ് മാനേജർക്ക് കൈമാറി.
സമ്മാനമായി കിട്ടുന്ന പണം ഉപയോഗിച്ച് ഓടു മേഞ്ഞ വീട് മാറ്റി ഒരു നല്ല വീട് പണിയണമെന്നാണ് ആഗ്രഹമെന്ന് റെജിൻ വെളിപ്പെടുത്തുന്നു. കുറിച്ചിലക്കോട് ജംഗ്ഷനിൽ മത്സ്യ വില്പനയും ജെറിൻ നടത്തിയിട്ടുണ്ട്. ഭാര്യ സിബി , ഏക മകൾ നൈമിക.