കോതമംഗലം : എന്റെ നാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കീരംപാറ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് പ്രതിരോധ സെന്ററിലേക്ക് 2 ഹാൻഡ് സാനിറ്റൈസർ സ്റ്റാൻഡ് സൗജന്യമായി നൽകി. ഡോക്ടർമാരായ ലിൻസി നൈനാനും ഐശ്വര്യയും സാനിറ്റൈസർ സ്റ്റാൻഡ് ഏറ്റുവാങ്ങി. കീരംപാറ പഞ്ചായത്ത് പ്രസിഡൻറ് എൽദോസ് വർഗീസ്, സെക്രട്ടറി ജോഷി പൊട്ടക്കൽ, നാം സെക്രട്ടറി ജിജി എൽദോസ് എന്നിവർ നേതൃത്വം നൽകി.
എന്റെ നാട് ജനകീയകൂട്ടായ്മ പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. കോതമംഗലം പ്രദേശങ്ങളിലെ ഹോമിയോമരുന്നുകൾ കിട്ടാത്ത ആളുകൾ എന്റെ നാടിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു.8589995060, 8589983517.