Connect with us

Hi, what are you looking for?

NEWS

നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി.

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ കണ്ടെത്താനായത്.

കഴിഞ്ഞ രാത്രിയിലാണ് സംഭവം. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരം ഉള്ള നാടുകാണി മലയിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ഏറെ നേരം കുടുങ്ങി പോയത്. മലയടിവാരത്തുനിന്നും ഉദ്ദേശം ഒന്നര കിലോമീറ്ററോളം കുത്തനെ കയറ്റം ഉള്ള മല മുകളില്‍ സൂര്യാസ്തമയം കാണാന്‍ പോയതാണ്.

അസ്തമയം കണ്ട് താഴേക്ക് ഇറങ്ങിയപ്പോഴേക്കും ഇരുട്ട് വീണ് തുടങ്ങിയിരുന്നു. വഴിയറിയാതെ യുവാവ് മലമുകളില്‍ ഏറെ നേരം അലഞ്ഞു. ഇരുട്ടു കൂടിയതോടെ ഭയാശങ്കയിലുമായി. വഴി തെറ്റി ക്ഷീണിതനായി മലയില്‍ കുടുങ്ങിയ യുവാവ് രാത്രി 7.30 ഓടെ കോതമംഗലം പോലീസിനെ വിവരം അറിയിച്ചു.

പോലീസും അഗ്നി രക്ഷസേനയും എത്തി നാട്ടുകാരുടെ സഹായത്തോടെ മലമുകളില്‍ പലയിടത്തായി കൂക്കിവിളിച്ചും ഫോണില്‍ വിളിച്ചും ബന്ധപ്പെടുത്താനായി ഏറെ നേരം തിരഞ്ഞു. രണ്ടര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആറാം പോയിന്റില്‍നിന്ന് യുവാവിനെ കണ്ടെത്താനായതെന്ന് അഗ്നി രക്ഷാസേന അധികൃതര്‍ പറഞ്ഞു.

ഏറെ ക്ഷീണിതനായ യുവാവിനെ രാത്രി വൈകി സുരക്ഷിതമായി താഴെ എത്തിച്ചു. ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. അനില്‍കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി.എം. നൗഷാദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഒ.എ. ആബിദ്, അജ്‌നാസ്, സുബ്രഹ്‌മണ്യന്‍, ഹോം കാര്‍ഡുമാരായ ബിനു, രാജീവന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: സ്വച്ച് ഏവം ഹരിത വിദ്യാലയ പ്രോഗ്രാമിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് സംഘടനയിലെ വിദ്യാർഥിനികൾ താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ക്ലീനിങ് ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

CHUTTUVATTOM

കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കോട്ടപ്പടി ബ്രാഞ്ച് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കോതമംഗലം മേഖല മെത്രാപ്പോലിത്ത ഏലിയാസ് മാർ യൂലിയോസ് ഉത്‌ഘാടനം...

CHUTTUVATTOM

കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജും എ. .പി .ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എനർജി സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന റീജിയണൽ ലീഡർഷിപ്പ് ക്യാമ്പ് ഊർജ്ജ 1.1 ആരംഭിച്ചു. എം. എ...

CHUTTUVATTOM

കവളങ്ങാട്: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി. ഐ.പി) എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനുമായി നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒരു ജലസേചന പദ്ധതിയാണ്. കോതമംഗലം താലുക്കിലെ പോത്താനിക്കാട്, പല്ലാരിമംഗലം,...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

CHUTTUVATTOM

കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...

CHUTTUVATTOM

  കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

error: Content is protected !!