കോതമംഗലം: കോൺഗ്രസ് നേതാക്കളുടെ മരണ വ്യാപാരത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിയിൽ കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകർ സി പി ഐ എമ്മിൽ ചേർന്നു.ബ്ലാവനയിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം എൽ എ പുതുതായി പാർട്ടിയിൽ ചേർന്നവരെ സ്വീകരിച്ചു.
കോൺഗ്രസ് (ഐ) എട്ടാം വാർഡ് പ്രസിഡൻ്റ് അനൂപ് ജോസ് കല്ലറയ്ക്കൽ,കോൺഗ്രസ് (ഐ) എട്ടാം വാർഡ് ബൂത്ത് പ്രസിഡൻ്റ് വിപിൻ ജോൺ പുതുശ്ശേരി,യൂത്ത് കോൺഗ്രസ് എട്ടാം വാർഡ് സെക്രട്ടറി ബോണി മാത്യൂ കാഞ്ഞിരത്തിങ്കൽ,സൈജൻ പോൾ നിരപ്പേൽ,ഡോൺ ജോയ് കല്ലറയ്ക്കൽ,അഖിൽ ബെന്നി കാനാക്കുന്നേൽ,അനീഷ് റാഫേൽ പുത്തൻപുരയ്ക്കൽ,ലിബിൻ വർക്കി തളിയച്ചിറ,ടിബിൻ വാവച്ചൻ ഇല്ലത്തുകുടി,ദിലീപ് തെക്കുംകരയിൽ,ഷിജോ മരങ്ങാട്ട്,ഷൈമോൻ മണിമലക്കുന്നേൽ,ദിപിൻ ജോസ് മാഞ്ഞൂരാൻ,ജോസ് പീച്ചാപ്പിള്ളിൽ,എൽദോസ് പറക്കുടി എന്നീ കുടുംബങ്ങളാണ് സി പി ഐ എം ലേക്ക് ചേർന്നത്.സി പി ഐ എം ലോക്കൽ സെക്രട്ടറി വി വി ജോണി,കെ കെ ഗോപി,കെ കെ ശിവൻ,ബി രതീഷ് തുടങ്ങിയവർ പങ്കെടുത്തു.