കോതമംഗലം : സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ സർവ്വെ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് ടോട്ടൽ സ്റ്റേഷൻ സർവ്വേ മാപ്പ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതിനോടനുബന്ധിച്ചുള്ള കോന്തൂർ സർവ്വെ നടപടികളാണ് ഇപ്പോൾ പൂർത്തീകരിച്ചത്.
കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള കായിക എഞ്ചിനീയറിങ്ങ് വിഭാഗത്തിനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സർവ്വെ പൂർത്തീകരിച്ചതോടെ സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ ഡി പി ആർ കായിക യുവജന കാര്യ വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ച് വേഗത്തിൽ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷംസുദ്ദീൻ മക്കാർ,എ പി മുഹമ്മദ്,സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ,മിലാൻ ക്ലബ് പ്രസിഡന്റ് സഹീർ എം എസ്,ഫുഡ്ബോൾ കോച്ച് ബിന്നി കെ ജോസ്,കെ എഫ് എ റഫറി മുഹമ്മദ് കെ എം,ഫുഡ്ബോൾ അക്കാദമി പി റ്റി എ സെക്രട്ടറി ഷിജീബ് സൂഫി എന്നിവർ സർവ്വെ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.