കോതമംഗലം: കോതമംഗലം ഉപജില്ല 37 -ാംസ്കൂൾ കലോത്സവം കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ 3 ,4 ,5 , 6 തീയതികളിൽ നടത്തും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോതമംഗലം ഉപജില്ലയിലെ എൽ.പി, യു.പി, എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങളിലായി 97 സ്കൂളുകളിൽ നിന്നായി 5200 ഓളം കുട്ടികൾ 295 ഇനം മത്സരങ്ങളിൽ മത്സരിക്കും. കലോത്സവത്തിന്റെ രജിസ്ട്രേഷൻ രണ്ടിന്രാവിലെ 10 മുതൽ ആരംഭിക്കും. 3ന് (311.2026) ബാൻഡ് മേളം, പെയിന്റിംഗ് ,കാർട്ടൂൺ, കൊളാഷ് ,കഥാരചന, ഉപന്യാസം ,കവിതാരചന, ഉറുദു പ്രശ്നോത്തരി ,ഉറുദുരചന മത്സരങ്ങൾ നടക്കും. .4 ,5 , 6 തീയതികളിൽ 9 വേദികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. നാല് ദിവസം നടക്കുന്ന
കലോത്സവ ദിനങ്ങളിൽ 8000 ഓളം പേർക്കാണ് ഫുഡ് കമ്മിറ്റി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നത്. കലോത്സവത്തിൻ്റെ ഉത്ഘാടനം .ഷിബു തെക്കുംപുറം എം എൽ എ 4 ന് ബുധനാഴ്ച നിർവ്വഹിക്കും.
വാർത്താ സമ്മേളനത്തിൽ കോതമംഗലം എഇഒ കെ.കെ മനോജ് കുമാർ, കെപിഎഎസ് റ്റി എ സബ് ജില്ല പ്രസിഡൻ്റ് റോയി മാത്യു, സ്കൂൾ മാനേജർ ലിബു തോമസ്, പ്രോഗ്രാം കൺവീനർ കെ.ആർ അനീഷ് , ഫുഡ് കമ്മിറ്റി കൺവീനർ എൽദോസ് സ്ററീഫൻ, ട്രോഫി കമ്മിറ്റി കൺവീനർ രതിഷ് ആർ നായർ, പബ്ലിസിറ്റി കൺവീനർ രാജേഷ് .പി .പ്രഭാകർ എന്നിവർ പങ്കെടുത്തു.
ലോഗോ പ്രകാശനം ചെയ്തു.
കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ഷിബു തെക്കുംപുറം എം എൽ എ പ്രകാശനം ചെയ്തു.
ലോഗോ മത്സരത്തിൽ ചെറുവട്ടൂർ ഗവൺമെന്റ് എൽ.പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ടി. സി. അർച്ചന വരച്ച ലോഗോയാണ് ഔദ്യോഗിക ലോഗോയായി തിരഞ്ഞെടുത്തത്.




















































