കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം വില്ലാംചിറയില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് വന്മരം കടപുഴകി വീണു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് ദേശീയ പാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. വില്ലാംചിറ കയറ്റത്തിലെ വളവില്‍ ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. പിക്കപ്പ് വാനിന്റെ മുന്‍ഭാഗത്താണ് മരം പതിച്ചത്. 100 ഇഞ്ചിലധികം വണ്ണമുള്ള മരം നേര്യമംഗലം അഗ്നിരക്ഷാസേന എത്തി വെട്ടിനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. റമ്പൂട്ടാന്‍ പഴം കയറ്റി വന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്.



















































