Connect with us

Hi, what are you looking for?

ACCIDENT

മൂവാറ്റുപുഴയാറില്‍ കുടുംബത്തിലെ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത് കോതമംഗലത്തിനും നൊമ്പരം

കോതമംഗലം: പിറവത്ത് മൂവാറ്റുപുഴയാറില്‍ നിര്‍ധന കുടുംബത്തിലെ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത് കോതമംഗലത്തിനും നൊമ്പരമായി. ചെറുവട്ടൂര്‍ ഇരമല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗറില്‍ നാരായണനും പൂര്‍ണമായും കാഴ്ചപരിമിതിയുള്ള ഭാര്യ പായിപ്ര മാനാറി പാലക്കാപ്പറമ്പില്‍ പി.വി വിജിമോളും ഒരാഴ്ചമുമ്പ് കോതമംഗലം പോലീസ് സ്റ്റേഷനില്‍ സഹായം തേടി എത്തിയിരുന്നു.

നിലവിലെ വാടകവീട് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടുവെന്നും തലചായ്ക്കാന്‍ മറ്റൊരിടമില്ലെന്നും ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാറിനോട് സങ്കടം പറഞ്ഞു. രണ്ടുമക്കളുടെ കാര്യവും മറ്റൊരു വാടകവീട് എടുക്കാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞു. ഇരുവരും ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ തുകയാണ് ഏക ഉപജീവനമാര്‍ഗമെന്നറിഞ്ഞ പോലീസ്, പട്ടണത്തിലെ ലോഡ്ജില്‍ താല്‍ക്കാലിക താമസസൗകര്യം ഒരുക്കി.

നെല്ലിക്കുഴിയില്‍ മറ്റൊരു വാടകവീടും ശരിയാക്കി. പോലീസ് ജീപ്പില്‍ കുടുംബത്തെ കൊണ്ടുപോയി വീട് കാണിച്ചുകൊടുക്കുകയും ചെയ്തു. നിലവിലുള്ള വാടകവീട്ടില്‍നിന്ന് വീട്ടുപകരണങ്ങള്‍ എത്തിച്ചശേഷം 29 മുതല്‍ താമസം തുടങ്ങാമെന്ന് കുടുംബം പോലീസുദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പിന്നീട് വെള്ളിയാഴ്ച പോലീസ് ഇവര്‍ താമസിക്കുന്ന ലോഡ്ജില്‍ എത്തിയപ്പോള്‍ കുടുംബസമേതം പിറവത്തേക്ക് പോയതായതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു.

കുടുംബം തിരികെ എത്താത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പിറവത്തെ ഹോട്ടലില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഇവരെ അവസാനമായി കണ്ടത്. പിന്നാലെ വിജിമോളുടെയും ആണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തിയ വിവരമറിഞ്ഞു. കുടുംബം ഒന്നാകെ പുഴയില്‍ ചാടിയെന്ന വിവരമറിഞ്ഞതോടെ സഹായവുമായി ഒപ്പംനിന്ന പോലീസുദ്യോഗസ്ഥരും ഇവര്‍ മുന്പ് താമസിച്ചിരുന്ന സ്ഥലങ്ങളിലെ അയല്‍വാസികളും പരിചയക്കാരുമെല്ലാം തീരാദുഃഖത്തിലാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: എം.എ. എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടുകൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) ആണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (കാപ്കോ)നട്കോ പദ്ധതിയുടെ ഭാഗമായി ജാതിക്ക കൃഷിയിലെ കീട-രോഗ നിയന്ത്രണവും സുസ്ഥിരമായ കാർഷിക ഇൻപുട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് കർഷകർക്ക് ശാസ്ത്രീയ അറിവ് നൽകുന്നതിനായി ഏകദിന പരിശീലന പരിപാടി...

CHUTTUVATTOM

കോതമംഗലം : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എസ്.ബി.സി.സി മോഡ്യൂൾ പരിശീലനത്തിന്റെ ഭാഗമായി പോഷൺ മാ 2026 സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു പരിപാടി...

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

CHUTTUVATTOM

കോതമംഗലം : വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകി ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്...

CHUTTUVATTOM

കോട്ടപ്പടി: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,ഐ.ടി, പ്രവർത്തി പരിചയമേളകൾക്ക് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളകളിൽ ഉപജില്ലയിലെ 97 സ്കൂളുകളിൽ...

CHUTTUVATTOM

പൈങ്ങോട്ടൂര്‍:തിങ്കളാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളില്‍ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബര്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു. കാരക്കുന്നേല്‍ ജെയിംസ്, കാരക്കുന്നേല്‍...

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ...

error: Content is protected !!