കൂത്താട്ടുകുളം: മണ്ണത്തൂരിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു.എസ്എൻഡിപിക്ക് സമീപം കണിച്ചാട്ട് കെ.എ ദാമോദരൻ (78) ആണ് ഷോക്കേറ്റ് മരിച്ചത്. തുരുത്ത് മറ്റത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള തോട്ടിൽ ശനിയാഴ്ച വൈകിട്ട് 3 ഓടെയാണ്ദാമോദരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തുണ്ടായിരുന്ന വൈദ്യുതി ലൈനും പൊട്ടി വീണിരുന്നു.രാവിലെ 11ഓടെ വീട്ടിൽ നിന്നും പതിവുപോലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു ദാമോദരൻ. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോൾ ദാമോദരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി നാടുകാണി മല്ലപ്പള്ളിൽ കുടുംബാഗംമക്കൾ: അനിൽ ( എസ്ഐ മൂവാറ്റുപുഴ), ബിന്ദു. മരുമക്കൾ: ബിന്ദു (ചിറപ്പുറത്ത് നെച്ചു ഓം, ഫാർമേഴ്സ് ബാങ്ക് ഇടയാർ), വാസു (റീട്ട പോലീസ് മഞ്ഞശ്ശേരി ചെറുവട്ടൂർ)




















































