കറുകടം: മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ പുതുതായി പ്രവേശനം നേടിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ആരംഭ് 2കെ26, മെറിറ്റ് ഡേയും നടത്തി. ഒകാം സെന്റ് തോമസ് പ്രോവിന്‍സ് ഫിനാന്‍സ് കൗണ്‍സിലര്‍ ഫാ. ജിജോ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കോളേജ് പേട്രണ്‍ ഫാ.തങ്കച്ചന് ഞാളിയത്ത് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഷാജി അഗസ്റ്റിന് വിദ്യാര്‍ത്ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പലും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ജോസ് അലക്സ്, കോളേജ് ബര്‍സാര്‍ ജോബി കുന്നത്തോട്ടേല്‍,പ്രോഗ്രാം കോഡിനേറ്റേഴ് ആയ റിജി എം. ജേക്കബ്, അനീറ്റ സാറ തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.
കെല്‍ട്രോണ്‍ സെല്‍ കോഡിനേറ്റര്‍ സുനീഷ് ശര്‍മ്മ ആഡോണ് കോഴ്സുകളെക്കുറിച്ച് വിശദീകരിച്ചു.റാങ്ക് ജേതാക്കളേയും പാഠ്യ പാഠ്യേതരവിഷയങ്ങളില് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും ആദരിച്ചു.



















































