Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഇനി വൈകുന്നേരങ്ങളിലും ഒപി

കോതമംഗലം: പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഈവനിംഗ് ഒപിയുടെയും പുതിയ അത്യാധുനിക ചികിത്സാ വിഭാഗങ്ങളുടെയും ഉദ്ഘാടനം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

കോതമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ജിജോ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആബിത ,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനൂപ് ജോര്‍ജ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ,ജോര്‍ജ്ജ് അമ്പാട്ട്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആഷ്‌ലി,പ്രതിപക്ഷ നേതാവ് സി.പി.എസ്. ബാലന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാംപോള്‍ സി. എന്നിവര്‍ പ്രസംഗിച്ചു.

പുതിയ സേവനങ്ങളുടെ പ്രവര്‍ത്തനാരംഭത്തോടെ വൈകുന്നേരങ്ങളിലും രോഗികള്‍ക്ക് വിദഗ്ധ ചികിത്സയും കൂടുതല്‍ സൗകര്യപ്രദമായ ആരോഗ്യസേവനങ്ങളും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഈവനിംഗ് ഒപി ആരംഭിച്ചതിലൂടെ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്കും ആശുപത്രിയുടെ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

You May Also Like

CHUTTUVATTOM

കോതമംഗലം: ആയക്കാട് അമ്പലക്കാട്ട് ഔസേഫ് റപ്പേല്‍ (91) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച 11ന് പുലിമല സെന്റ്.തോമസ് പള്ളിയില്‍. ഭാര്യ:പരേതയായ അന്നം, കോട്ടപ്പടി ഇടപ്പുളവന്‍ കുടുംബാഗം. മക്കള്‍:ചെറിയാന്‍ (പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), വര്‍ഗീസ്, തോമസ് (വിമുക്തഭടന്‍),...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കുട്ടമ്പുഴ, കൂവപ്പാറ സ്വദേശിയുടെ പുരയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ ആന വീണത്. ഡിഎഫ്ഒ കാര്‍ത്തിക് ഐഎഫ്എസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മയക്കുവെടി...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

CHUTTUVATTOM

കോതമംഗലം: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനു നേരെ കാട്ടാനയുടെ പരാക്രമം. തട്ടേക്കാട് -കോതമംഗലം റോഡിൽ മാവിൻചോടിൽ ഇന്ന് രാത്രി 7.40ഓടെ കോതമംഗലം കെഎസ്ഇബി നമ്പർ വൺ സെക്ഷനിൽ ഓവർസീയർ ആയി ജോലി...

CHUTTUVATTOM

കോതമംഗലം: ഹൈക്കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി നഗരത്തിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ സ്ഥാനം പിടിച്ചു .കോതമംഗലം നഗരസഭയുടെ അറിവുടെയാണ്ന ഗരസഭയ്ക്ക് മുന്നിലും കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും വലിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ്...

CHUTTUVATTOM

കുട്ടമ്പുഴ: സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്ന കോതമംഗലം – ഇടമലക്കുടി റോഡ് പദ്ധതി അവതാളത്തില്‍.കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റോഡിന്റെ വിശദാംശങ്ങള്‍ നല്‍കാതെ ആദിവാസി ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍...

CHUTTUVATTOM

കോതമംഗലം:പശു തൊഴുത്തിനും വൈകോൽപുരയ്ക്കും തീപിടിച്ചു. നെല്ലിക്കുഴി 314 ൽ വിളയാളിൽ ഇബ്രാഹിമിൻ്റെ പശു തൊഴുത്തിനും വൈകോൽപുരയ്ക്കുമാണ്തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും 2...

CHUTTUVATTOM

കോതമംഗലം: ഗവേഷണ രംഗത്ത് നിർമ്മിത ബുദ്ധിയുടെ സാധ്യതകളും ഉപയോഗവും ചർച്ച ചെയ്തുകൊണ്ട് മാർ അത്തനേഷ്യസ് കോളേജ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ റിസേർച്ച് മീറ്റും,ശില്പശാലയും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള വും കുസാറ്റും ചേർന്ന് 20 ലക്ഷം രൂപ ചെലവിൽ സ്ട്രീം ഹബ് സജ്‌ജമാക്കി. വിദ്യാർത്ഥികളിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്കല, ഗണിതം...

CHUTTUVATTOM

കോതമംഗലം: കോൺഗ്രസ്സ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 108 -ാം ജന്മദിന അനുസ്മരണം സമ്മേളനം നടത്തി. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡർ കെ. കരുണക്കാരന്റെ പേര് നൽകണമെന്ന്...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വികരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.നേര്യമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ്...

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ ബോര്‍ഡിന്റെ വിവരസാങ്കേതിക ശൃംഖലയിലെ സുരക്ഷാ പാളിച്ചകളും വിവരച്ചോര്‍ച്ചയും രാജ്യത്ത് വിവാദമായിരിക്കെ, ഇന്ത്യയിലെ മറ്റൊരു പ്രമുഖ ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡായ സിഐഎസ്‌സിഇയിലും സമാനമായ സൈബര്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. പത്താം...

error: Content is protected !!