Connect with us

Hi, what are you looking for?

ACCIDENT

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ട സി.ഹെയിസ് ലെറ്റിന്റെ ആകസ്മിക വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി

കോതമംഗലം: സേവനമനുഷ്ടിച്ച സ്‌കൂളുകളിലും നാടുകളിലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ട സി. ഹെയിസ് ലെറ്റിന്റെ ആകസ്മിക വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി. നിറപുഞ്ചിരിയോടെ സ്‌കൂളില്‍ കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട സിസ്റ്റര്‍ രക്ഷിതാക്കള്‍ക്കും സുപരിചിതമായിരുന്നു. പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി പാഠ്യോപകരണങ്ങള്‍ വാങ്ങുന്നതിനും ചികിത്സക്കും, വീട് നവീകരണത്തിന് ഫണ്ട് സ്വരൂപിച്ച് നല്‍കുനല്‍കുന്നതും ഉള്‍പ്പെടെയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നിരുന്ന സിസ്റ്റര്‍ നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ്, കോതമംഗലം സെന്റ് ജോര്‍ജ്, ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എന്നീ ഹൈസ്‌കൂളുകളില്‍ സേവനം അനുഷ്ടിച്ചു.

6 വര്‍ഷം ഊന്നുകല്‍ ടൈനി ടോട്ട്‌സ് കിന്റര്‍ ഗാര്‍ട്ടന്‍ മാനേജരുമായിരുന്നു. കുട്ടികളെ കലോല്‍സവങ്ങള്‍ക്ക് ഒരുക്കുന്നതിനും സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് എന്നിവയുടെയും ചുമതലകള്‍ വഹിച്ച് കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം അവസാനം ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. രണ്ട് വര്‍ഷമായി അവിടെ സ്റ്റാഫ് സെക്രട്ടറി ആയിരുന്നു.

വിരമിച്ച ശേഷം ആത്മീയ രംഗത്ത് സജീവമായിരുന്നു. ദീര്‍ഘകാലം കെസിവൈഎം കോതമംഗലം രൂപത അനിമേറ്ററായി സേവനം ചെയ്തു. മികച്ച വാഗ്മി കൂടിയായ സിസ്റ്റര്‍ നിലവില്‍ കെസിവൈഎം, യുവദീപ്തി, മാത്യവേദി സംഘടനകള്‍ക്ക് ക്ലാസുകള്‍ എടുത്തും, വചന പ്രഘോഷണങ്ങള്‍ നടത്തിയും വരികയായിരുന്നു. സിസ്റ്ററിന്റെ ആകസ്മിക മരണം എസ്ഡി സന്യാസിനി സമൂഹത്തിന് മാത്രമല്ല. നാടിനും വലിയ ദുഃഖവും നഷ്ടവുമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഡോര്‍ തുറന്നിട്ട് അശ്രദ്ധമായി നടത്തിയ സര്‍വ്വിസ് ജീവനെടുത്തു.

ബസ്സ് ജീവനക്കാര്‍ ഡോര്‍ തുറന്നിട്ട് നടത്തിയ അശ്രദ്ധമായ സര്‍വ്വിസ് കന്യാസ്ത്രിയുടെ ജീവനെടുത്തു. വാഴക്കുളത്ത് നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യബസ്സില്‍ അപകടം നടക്കുന്നസ്ഥലത്തിന് രണ്ട് സ്റ്റോപ്പ് മുന്‍പ് ബോയിസ് ടൗണ്‍ സ്റ്റോപ്പില്‍ നിന്നാണ് സി. ഹെയ്സ് ലെറ്റ് ബസ്സില്‍ കയറിയത്. ഒരു കിലോമീറ്റര്‍ ദൂരം പിന്നിടും മുമ്പാണ് അപകടം. അപകടത്തിന് തൊട്ടുമുന്‍പ് ഡോര്‍ തുറന്നിട്ട് ബസ് സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഈ സമയം ഒരു പുരുഷ യാത്രക്കാരന്‍ ബസ്സിന്റെ മുന്‍ ഡോറില്‍ അശ്രദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നിന്ന് യാത്ര ചെയ്യുന്ന ദൃശ്യവും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ ബസ്സിനുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെയാകാം ബസ്സ് വളവ് തിരിഞ്ഞത്. ഈ സമയം ആള്‍ക്ക് അടത്തേക്ക് പ്രവേശിക്കാനായി തിരക്കില്‍ നിന്നയാത്രക്കാര്‍ തിക്കിതിരക്കിയപ്പോള്‍ സിസ്റ്റര്‍ കൈപിടിച്ചിരുന്നത് പിടിത്തം വിട്ട് പോയിട്ടുണ്ടാവാം.

ബസ്സിന്റെ ഡോര്‍ അടച്ചിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാകില്ലായിരുന്നു. പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്യാമറ കണ്ണുകളുമായി പരിശോധന ശക്തമാക്കിയില്ലെങ്കില്‍ ഇനിയും ജീവനുകള്‍ പൊലിയാനിടയാകും.

ബസ്സിനും ജീവനക്കാര്‍ക്കുമെതിരെ നടപടി.

അപകടത്തെ തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്ത് പോലീസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഎ ബോര്‍ഡിലേക്കു ശുപാര്‍ശ നല്‍കുമെന്നും ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: ഇളംബ്ര സ്വദേശിയായ യുവാവ് ന്യൂസിലാന്‍ഡ് പോലീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. വര്‍ഷങ്ങള്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് കോതമംഗലം ഇളബ്ര സ്വദേശി വിനയ് ശങ്കര്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ വിദേശമണ്ണിലും മലയാളിക്കൊടി പാറിക്കാം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള ഐഎംഎ കേരള സ്റ്റേറ്റ് ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന് ലഭിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരനില്‍ നിന്നും അവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഐഎംഎ...

NEWS

കോട്ടപ്പടി : കോട്ടപ്പടി മാർ എലിയാസ് കോളേജിൽ യു. ജി ആദ്യ ബാച്ചിനുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടത്തി. സംസ്ഥാന ഓമ്പുഡ്സ്മാൻ, വ്യോമയാന വിതഗ്തൻ എന്നീ നിലകളിൽ ശ്രദ്ധേ യനായ എ.സി കെ. നായർ...

ACCIDENT

കോതമംഗലം: വളവ് തിരിയുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്ഡി) കോതമംഗലം സെന്റ് വിന്‍സന്റ് പ്രൊവിന്‍സ് അംഗമായ സി....

NEWS

കോതമംഗലം: കോട്ടപടി മാർ ഏലിയാസ് കോളേജിലെ മാർ അത്തനേഷ്യസ് ലൈബ്രറി, എൻ.എസ്.എസ് യൂണിറ്റ് , റീഡിംഗ് ക്ലബ്, ലിറ്റററി ഫോറം, ഇംഗ്ലീഷ് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിൽ...

NEWS

കോതമംഗലം: കീരംപാറ സഹകരണ ബാങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും സർവ്വിസിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫ് അംഗത്തിന് യാത്രയയപ്പും നൽകി.ഷിബു...

NEWS

കോതമംഗലം:പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് സാംസ്‌കാരിക സംഘടനകൾ മുൻഗണന നൽകണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.കോതമംഗലം ഫാസിന്റെ നാൽപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോയ് മാത്യു.കുട്ടികൾക്ക് ദിശാബോധവും ജീവിതത്തിലുടനീളം...

NEWS

കോതമംഗലം: ആർജെഡി കോതമംഗലം നിയോജകമണ്ഡലം സമ്മേളനം നടത്തി.ജില്ലാ പ്രസിഡന്റ് അഷറഫ് ചെങ്ങമനാട് ഉദ്ഘാടനം ചെയ്യ്തു. സാജൻ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജൂബി എം വർഗീസ്,ജില്ലാ സെക്രട്ടറി ജോസ് പുത്തൻവീടൻ,ജില്ലാ...

NEWS

കോതമംഗലം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡ് കോതമംഗലത്ത് പരിശോധന നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ്...

NEWS

കോതമംഗലം:  ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് ജീവിതപങ്കാളികളായവരാണ് ചേലാട് തുമ്പ്രത്തുകുടി ശിവനും, ഷാൻ്റിയും. 42 വർഷങ്ങൾക്ക് മുൻപ് എടുത്ത ആ തീരുമാനം ഇന്നും അഭിമാനത്തോടെയാണ് ഇവർ ഓർത്തെടുക്കുന്നത്. മതേതര ജീവിതം നൽകിയ സംതൃപ്തിയും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം.പി. വർഗീസിന്റെ 104-ാം ജന്മവാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായ അനുസ്മരണ സമ്മേളനം, ബസേലിയോസ് പൗലോസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല...

NEWS

കോതമംഗലം: വാരപ്പെട്ടി സഹകരണ ബാങ്ക് ആട് വിതരണ പദ്ധതി തട്ടിപ്പെന്ന് പരാതി.വാരപ്പെട്ടി സഹകരണ ബാങ്ക് നടത്തിയ ആട് വിതരണം ആണ് തട്ടിപ്പെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് നല്‍കിയ ആട് ചത്തുപോയി. എന്നാല്‍ ബാങ്കിന്റെ...

error: Content is protected !!