കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയിൽ വീണ്ടും വീടിനു നേരെ കാട്ടാനയാക്രമണം.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മടത്തേടം എൽദോസിൻ്റെ വീടിൻ്റെ ചാർത്ത്, വിറകുപുര, വാട്ടർ ടാങ്കുകൾ, കൃഷി തുടങ്ങിയവക്ക് നാശം വരുത്തി. പ്രദേശത്ത് സ്ഥിരമായി കാട്ടാനയുൾപ്പെടെ വന്യമൃഗശല്യം രൂക്ഷമാണ് . വന്യമൃഗശല്യത്തിന് ശ്വശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




















































