Connect with us

Hi, what are you looking for?

ACCIDENT

തിരുവനന്തപുരത്ത്‌ വാഹനാപകടം; കോതമംഗലം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ചെറുവട്ടൂർ സ്വദേശിയായ എംബിബിഎസ്‌ വിദ്യാർഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കേറ്റു. ചെറുവട്ടൂർ തേമാംകുഴി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിറയ്ക്കൽ ഹരിയുടെ മകൻ നിധിൻ (22) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിധിനും സുഹൃത്തും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽ പെട്ടത്.

ഗോകുലം മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും. കൂടെ സഞ്ചരിച്ച കൊട്ടാരക്കര സ്വദേശിയായ സഹപാഠിയായ വിഷ്ണു, ഗുരുതരമായ അപകടങ്ങളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദവിള കിൻഫ്രയ്ക്ക് സമീപം പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. നിഥിന്റെ മൃതദേഹം മെഡിക്കൽ ഫാക്കൽറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...