Connect with us

Hi, what are you looking for?

CHUTTUVATTOM

നിർദ്ധിഷ്ട ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം : കോൺഗ്രസ്‌

കോതമംഗലം:നിർദ്ധിഷ്ട ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഉമ്മൻ ചാണ്ടി യുടെ പേര് നൽകണമെന്ന് കോൺഗ്രസ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ 3 -ാം ചരമ വാർഷികം അനുസ്മരണ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. പാവങ്ങളുടെയും, പ്രശ്വവൽക്കരിക്കപ്പെട്ടവരുടെയും,സുരക്ഷക്കും നന്മക്കുമായി നിലകൊണ്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അനുസ്മരിച്ചു. പാർട്ടി പ്രവർത്തകരെയും, ജനങ്ങളെയും ഹൃദയത്തോട് ചേർത്ത് വച്ച ജന നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി എന്നും യോഗം അനുസ്മരിച്ചു.

അനുസ്മരണം സമ്മേളനം കെപിസിസി മെമ്പർ എ.ജി ജോർജ് ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് കോതമംഗലം മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ് പി.ആർ അജി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുൻ ചെയർമാൻ കെ.പി ബാബു മുഖ്യ പ്രഭാഷണം നടത്തി, മുൻസിപ്പൽ ചെയർപേഴ്‌സൻ ഭാനുമതി രാജു, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, അബു മൊയ്‌ദീൻ, ‌ എം. എസ് എൽദോസ്, പി.സി ജോർജ്‌, അനൂപ് ജോർജ്, എൽദോസ് കീച്ചേരി ,പി.എം നവാസ്, ജോർജ് വർഗീസ് ഇസഡ് നജീബ്, വി.വി കുര്യൻ, പി. എം റഫീക്ക്, സലീം മംഗലപ്പാറ, വിനോയ് പുളിനാട്ട് എന്നിവർ പ്രസംഗിച്ചു

You May Also Like

CHUTTUVATTOM

കോതമംഗലം: ഉമ്മൻചാണ്ടിയുടെ ജനസേവന മാതൃക പിന്തുടർന്ന് ചെറുവട്ടൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ കീഴിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചു.കോൺഗ്രസ് ചെറുവട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണത്തിലാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് ലഹരിക്കെതിരെ പോരാടാം , ഗോളടിക്കാം സമ്മാനം നേടാം എന്ന പരിപാടിയുടെ ഭാഗമായി പെനാൽറ്റി...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

ACCIDENT

കോതമംഗലം: കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ. നേര്യമംഗലം വില്ലാഞ്ചിറയിലും ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലുമാണ് വെള്ളിയാഴ്ച വാഹനാപകടങ്ങളുണ്ടായത്. ദേശീയ പാതയിൽ തലക്കോട് വില്ലാഞ്ചിറയിൽ രാവിലെ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച ലോറി 20 അടി...

CHUTTUVATTOM

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില്‍ മൈലൂര്‍ത്തടത്ത് പഞ്ചായത്ത് അനുമതി പോലുമില്ലാതെ ജനവാസമേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃതകള്ള്ഷാപ്പ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൈലൂര്‍ത്തടം ജനകീയകൂട്ടായ്മ 25 ദിവസമായി നടത്തി വരുന്ന സമരത്തിന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയും, മദ്യവിരുദ്ധ ഏകോപനസമിതി...

CHUTTUVATTOM

കോതമംഗലം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബസേലിയോസ് ഓഗന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂളിന്റെ 18-ാം വാര്‍ഷികാഘോഷം നടത്തി. വൈകല്യമുള്ള കുട്ടികളുടെ കലാപരമായ കഴിവുകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയെ കൗതുകം കലര്‍ന്ന ഭീതിയിലാക്കുകയാണ് രണ്ടു രാജവെമ്പാലകള്‍. കുട്ടമ്പുഴയിലെ വടാട്ടുപാറ അരീക്ക സിറ്റി ജനവാസമേഖലയിലാണ് ഒരു വര്‍ഷമായി രണ്ടുപാമ്പുകളും വിഹരിക്കുന്നത്. ആര്‍ക്കും ഇതുവരെ അപകടമില്ലെങ്കിലും ഇവയുടെ വലിപ്പം ജനത്തെ ഭയപ്പെടുത്തുന്നു. അരീക്കസിറ്റി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈഎംസിഎയുടെ പ്രതിമാസ പ്രാർത്ഥന കൂട്ടായ്മ മുവാറ്റുപുഴ മേഖല വൈദിക സെക്രട്ടറി ഫാ.മാത്യൂസ് കുഴിവേലിപുറത്ത് ഉദ്ഘാടനം നിർവ്വഹിച്ചു . സമൂഹത്തിൽ ആത്മീയതയും, സേവന മനോഭാവവു൦, പരസ്പരസ്നേഹവും വളർത്തി എടുക്കുന്നതിൽപ്രാർത്ഥന കൂട്ടായ്മക്ക് ഏറെ...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനായി എംഎൽഎ ഷിബു തെക്കുംപുറത്തെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മുൻ മന്ത്രിയും കോതമംഗലം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനുമായിരുന്ന ടി. യു. കുരുവിളയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ ചരിഞ്ഞ നിലയില്‍ ഒഴുതിയെത്തിയ കാട്ടുകൊമ്പന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറവു ചെയ്തു. ഉദേശം 20 വയസ് പ്രായം ഉള്ള ആനയുടെ ജഡത്തിന് ഒരാഴ്ചത്തെ പഴക്കം ഉണ്ടെന്ന് പരിശോധനയില്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

error: Content is protected !!