കോതമംഗലം: കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് ലഹരിക്കെതിരെ പോരാടാം , ഗോളടിക്കാം സമ്മാനം നേടാം എന്ന പരിപാടിയുടെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ കെ ആർ പ്രശാന്ത് കുമാർ പന്ത് അടിച്ച് മത്സരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ഡോ.മാത്യു കൊച്ചുപുരക്കൽ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെയുള്ള കേരള പോലീസിന്റെ ഈ പോരാട്ടത്തിന് എല്ലാവിധ സഹകരണവും സെൻറ് ജോർജ് സ്കൂളിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ആൻ്റണി പുലിമലയിൽ ഉറപ്പുനൽകി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോയി പോൾ പ്രസംഗിച്ചു.
കായിക അധ്യാപകൻ പ്രതീഷ് ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി പി ജെ തോമസ് , സീനിയർ അസിസ്റ്റൻറ് മഞ്ജു ജോസഫ്, പ്രീതി അലക്സാണ്ടർ, ബിബിന ജോസ്, നിമ്മി സേവ്യർ എന്നിവർ നേതൃത്വം നൽകി.300 ഓളം വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞ് ഗോളടിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കി.



















































