Connect with us

Hi, what are you looking for?

NEWS

പെരിയാറ്റിൽ കാണതായ തട്ടേക്കാട് സ്വദേശിയായ യുവാവിന്റെ മൃദ്ദേഹം കണ്ടെത്തി.

കോതമംഗലം : ഇന്നലെ പെരിയാറ്റിൽ കാണതായ തട്ടേക്കാട് സ്വദേശിയായ യുവാവിന്റെ മൃദ്ദേഹം കണ്ടെത്തി. കോതമംഗലം സ്കൂബാ ടീമിൻ്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനിടയിൽ ഭൂതത്താൻകെട്ടിന് താഴെ നിന്നാണ് മൃദ്ദേഹം കണ്ടെത്തിയത്. തട്ടേക്കാട് സ്വദേശി ജയാസി ( 40 ) നെയാണ് ഇന്നലെ വഞ്ചിയുമായി മീൻ പിടിക്കുന്നതിനിടയിൽ പെരിയാറിൽ കാണാതായത്.

ഇന്നലെ ഉച്ചയോടെ ജയാസിയുടെ വഞ്ചി പുഴയിൽ ഒഴുകി നടക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. മീനും, മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങളും വഞ്ചിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പും, പോലീസും , നാട്ടുകാരും തെരച്ചിലിൽ പങ്കാളികളായി.

തട്ടേക്കാട് കൂട്ടിക്കൽ ഭാഗത്ത് ഫയർഫോഴ്സിൻ്റെ സ്കൂബാ ടീം ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു

യുവാവിനായി വനമേഖല കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയിരുന്നുവെന്ന് തട്ടേക്കാട് അസി. വൈൽഡ് ലൈഫ് വാർഡൻ CT ഔസേഫ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...