Connect with us

Hi, what are you looking for?

NEWS

ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

കോതമംഗലം: ഊന്നുകൽ വെള്ളാമക്കുത്ത് തോടിനു സമീപം ഇരുനൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസമേഖലയിൽ അന്തരീക്ഷത്തിൽ മാരക വിഷാംശപുക വമിക്കുന്നതും കുടിവെള്ള ശ്രോ ദസ്സിൽ ടാറിംഗ് വിഷാംശ അംശങ്ങൾ കലരാനും ഇടയാക്കുന്ന ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും ആരോഗ്യത്തിനും ജീവനുപോലും ഭീക്ഷണിയാകുന്ന ഭീമൻ ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഊന്നുകൽ ജനകീയ സമരസമിതിയുടെ ആഫിമുഖ്യത്തിൽ കവളങ്ങാട് പഞ്ചായത്ത് ആഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും പഞ്ചായത്ത് സെക്രട്ടറിക്ക് നൂറ് കണക്കിന് പ്രദേശവാസികൾ ഒപ്പിട്ട നിവേദനവും നൽകി. പ്രതിഷേധ സമരം ഗ്രാമ പഞ്ചായത്ത് അംഗം ജിൻസി മാത്യു ഉദ്ഘാടനം ചെയ്തു.

ജനകീയ സമിതി കൺവീനർ ബേബി കണിയാംപാല അദ്ധ്യക്ഷത വഹിച്ച സമരത്തിൽ കോൺഗ്രസ് കവളങ്ങാട് മണ്ഡലം പ്രസിഡന്റ് എ.ആർ.പൗലോസ്, ജനതാദൾ (എൽ.ജെ.ഡി ) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,ബി.ജെ.പി.നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. സൂരജ് ജോൺമലയിൽ, സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി സി.കെ.മുരളി, ജെറാൾഡ് റ്റി.ജെ., ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ ഫ്ലവർ സ്ക്കൂൾ മുൻ എച്ച്.എം.ജോസഫ് ജോൺ സ്വാഗതവും ഷെറി ഒറ്റക്കുടശ്ശേരിൽ നന്ദിയും പറഞ്ഞു.രാവിലെ കവളങ്ങാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രദേശവാസികൾ പങ്കെടുത്തു.മാർച്ചിന് ഷൈമോൻ ഇ.എം.സജീവ് വർഗീസ്, ജോണി റ്റി.ജെ., അലോഷ്യസ് അറക്കൽ, പീറ്റർ വെള്ളാമക്കുത്ത് തുടങ്ങിയവ നേതൃത്വം നൽകി.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...