![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് യൂത്ത് കോൺഗ്രസ് 21-)o വാർഡ് കമ്മിറ്റിയുടെ നേതൃത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ചടങ്ങിൽ യുഡിഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പുരസ്കാരം സമ്മാനിച്ചു. വാർഡ് പ്രസിഡന്റ് സലിം പേപ്പതി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം നാസർ വട്ടേക്കാടൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അൻസാർ ഒലിപ്പാറ, എ.കെ. ശിഹാബ് , നിയാസ്, കെ.കെ.അജ്മൽ കൊച്ചുകൂടി യാസീൻ, മാഹിൻ, സൽമാൻ, മീരാൻ കുഞ്ഞ് തടത്തുകുന്നേൽ, ഫായിസ് ജമാൽ എന്നിവർ പങ്കെടുത്തു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)