Connect with us

Hi, what are you looking for?

ACCIDENT

നേര്യമംഗലത്ത് ട്രാവലര്‍ ജീപ്പിന് പിന്നില്‍ ഇടിച്ച് മറിഞ്ഞ് 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ നേര്യമംഗലം ആര്‍ച്ച് പാലത്തിന് സമീപം ട്രാവലര്‍ ജീപ്പിന് പിന്നില്‍ ഇടിച്ച് മറിഞ്ഞ് മലപ്പുറം, തൃപ്പൂണിത്തുറ സ്വദേശികളായ 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്.

പരിക്കേറ്റ മലപ്പുറം വളാഞ്ചേരി മൂത്തോടത്തുമന എം. ഉണ്ണികൃഷ്ണന്‍ (56), ഭാര്യ സൂര്യവ്യന്ദ (49), മലപ്പുറം എടരിക്കോട് ചൂരക്കാട്ടുമന രഘുനാരായണന്‍ (40), ഭാര്യ എസ്. ഗോപിക (33), തൃപ്പൂണിത്തുറ തളിയില്‍മന ദേവിക ശ്രീദേവി (25), ചിറ്റൂര്‍ സൂര്യകാലടിമന സൂരജ് (38), പട്ടിമറ്റം നെന്മേനിമന ദാമോദരന്‍നമ്പൂതിരി (65) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേര്യമംഗലം പാലത്തിന് അക്കരെ ഇഞ്ചത്തൊട്ടി കവലക്ക് സമീപം ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് അപകടം. ആവോലിച്ചാലിലെ റിസോര്‍ട്ടില്‍നിന്ന്് മാമലകണ്ടം സന്ദര്‍ശിക്കാനായി രണ്ട് ജീപ്പുകളിലായി പോകുകയായിരുന്നു ബന്ധുക്കളായ 14 അംഗസംഘം. ഇതില്‍ ഒരു ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോകുകയായിരുന്ന ട്രാവലറിനെ ജീപ്പ് മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍നിന്നെത്തിയ സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ ട്രാവലര്‍ വെട്ടിക്കുന്നതിനിടെ ജീപ്പിന് പിന്നില്‍ ഇടിച്ച് ജീപ്പ് മറിഞ്ഞാണ് അപകടം.

റോഡ് അരുകിലേക്കാണ് ജീപ്പ് മറിഞ്ഞത്. കൂടെ ഉണ്ടായിരുന്നവരും ജീപ്പ് ഡ്രൈവര്‍മാരും ട്രാവലറില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.

ഇവരെ പിന്നീട് രണ്ട് ആംബുലന്‍സുകളിലായി കോലഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുഖത്തിന് സാരമായി പരിക്കേറ്റ സൂര്യവൃന്ദ ഒഴിച്ച് ബാക്കിയുള്ളവര്‍ ഇന്ന്   വൈകിട്ടോടെ ആശുപത്രി വിട്ടു.

You May Also Like

CHUTTUVATTOM

നേര്യമംഗലം: നേര്യമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. പുത്തന്‍കുരിശ് കവലയില്‍ നടന്ന ചടങ്ങ് കവളങ്ങാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്...

ACCIDENT

കോതമംഗലം: കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ. നേര്യമംഗലം വില്ലാഞ്ചിറയിലും ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലുമാണ് വെള്ളിയാഴ്ച വാഹനാപകടങ്ങളുണ്ടായത്. ദേശീയ പാതയിൽ തലക്കോട് വില്ലാഞ്ചിറയിൽ രാവിലെ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച ലോറി 20 അടി...

ACCIDENT

കോതമംഗലം: കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഇന്നോവ കാര്‍ തകർന്നു.കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.30നാണ് അപകടം. കുട്ടമ്പുഴ പാലത്തിന് സമീപത്ത്‌നിന്നും പൂയംകുട്ടി റോഡില്‍ 50...

ACCIDENT

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു. തൃക്കാരിയൂര്‍-മലയിന്‍കീഴ് റോഡില്‍ ശനിയാഴ്ച വൈകുന്നേരം ഹീറോ ഹോണ്ട പാഷന്‍ ബൈക്ക് ആണ് തൃക്കാരിയൂരില്‍ അഗ്നിക്കിരയായത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ആണ് തീ അണച്ചത്....

ACCIDENT

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍...

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

ACCIDENT

കോതമംഗലം: കോതമംഗലത്തിനു സമീപം നെല്ലിമറ്റത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്. നെല്ലിമറ്റം, മില്ലുംപടിയിൽ ടാറ്റാ എയ്സ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിച്ച ടാറ്റാ എയ്സ്,...

CHUTTUVATTOM

കോതമംഗലം: പനി ബാധിച്ചു ചികിത്സയിലായിരുന്ന സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. നേര്യമംഗലം വില്ലാഞ്ചിറ പൈങ്ങാരപ്പിള്ളിൽ ബിജുവിന്റെയും ഡിൻസയുടെയും മകൻ അതുൽ കൃഷ്‌ണ (13) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച 4ന് തൊടുപുഴ പൊതുശ്മശാനത്തിൽ.ഊന്നുകൽ ലിറ്റിൽ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. നെല്ലിക്കുഴി, ഇളമ്പ്ര സ്വദേശി പുലിക്കുന്നത്ത്കുടി കാര്‍ത്തിക കുറുമ്പന്‍ (95) ആണ് മരിച്ചത്. തങ്കളം – കാക്കനാട് നാലുവരിപ്പാതയില്‍ 11.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം വാഹനം...

ACCIDENT

കവളങ്ങാട്: കക്കടാശേരി-കാളിയാര്‍ റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക.ഞാറക്കാട് ടൗണില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലെ ഡോ. സച്ചുവിന്റെ അമ്മ മീരാവുമ്മയെ...

ACCIDENT

കോ​ത​മം​ഗ​ലം: കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം വി​ല്ലാം​ചി​റ​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് വ​ന്‍​മ​രം ക​ട​പു​ഴ​കി വീ​ണു. ഡ്രൈ​വ​റും സ​ഹാ​യി​യും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു....

ACCIDENT

മൂവാറ്റുപുഴ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ലോറിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറിണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 7.30 ഓടെ പെരുവംമൂഴി ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പുത്തന്‍കുരിശ് മുത്തൂറ്റ് കോളേജ് ബിടെക് നാലാം...

error: Content is protected !!