നേര്യമംഗലം: നേര്യമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. പുത്തന്‍കുരിശ് കവലയില്‍ നടന്ന ചടങ്ങ് കവളങ്ങാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജൈമോന്‍ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് സവിത, എം.എം നൗഷാദ്, രാജേഷ് കുഞ്ഞുമോന്‍, കെ.കെ രഞ്ജിത്, പി.എം വിജയന്‍,തങ്കച്ചന്‍ നൂനൂറ്റില്‍, ജിന്‍സിയ ബിജു, എം.എസ് റസാക്ക്, എല്‍ദോസ് വെട്ടിക്കല്‍, എ.പി സാബു എന്നിവര്‍ പ്രസംഗിച്ചു.



















































