Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലത്തിന് സമീപം നെല്ലിമറ്റത്തുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്

കോതമംഗലം: കോതമംഗലത്തിനു സമീപം നെല്ലിമറ്റത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്. നെല്ലിമറ്റം, മില്ലുംപടിയിൽ ടാറ്റാ എയ്സ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിച്ച ടാറ്റാ എയ്സ്, ഇടുക്കി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

കാറിൽ ഉണ്ടായിരുന്ന ഇടുക്കി സ്വദേശി സാബുവിനും, ഭാര്യക്കും, മകൾക്കും പരിക്കേറ്റു. ടാറ്റാ എയ്സിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സാബുവിനെയും ഭാര്യയെയും മകളെയും ആദ്യം കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സ നൽകി.

You May Also Like

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

ACCIDENT

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. സബൈന്‍ ആശുപത്രിയ്ക്ക് മുന്‍വശം ചൊവ്വാഴ്ച രാവിലെ 7ഓടെയുണ്ടായ അപകടത്തില്‍ തെക്കേക്കര കൊച്ചുമുഹമ്മദ്(75) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...

ACCIDENT

നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാൻചിറയിൽ നിയന്ത്രണം വിട്ട ട്രാക്ടർ കാറിലിടിച്ച് മറിഞ്ഞ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് ഗുർപൂർ സ്വദേശി പ്രദീപ് കുമാർ (22), ഗയരാബാദ് സ്വദേശി സത്യം...

ACCIDENT

മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവലത്തില്‍ കൃഷ്ണന്റെയും സുശീലയുടെയും മകന്‍ അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ മുള്ളുംപുറം...

ACCIDENT

കോതമംഗലം:വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (സൂസി-60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ ഭൂതത്താൻകെട്ട്- വടാട്ടുപാറ...

ACCIDENT

കോതമംഗലം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുന്നേക്കാട് പടിഞ്ഞാറയില്‍ (ചാലില്‍) പി.വി. എല്‍ദോസ് (61) ആണ് മരിച്ചത്. കഴിഞ്ഞ 11ന് കീരംപാറയില്‍ നടന്നുപോയ എല്‍ദോസിനെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു....

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

ACCIDENT

കോതമംഗലം: കീരംപാറ – ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡ്...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് മരിച്ച കോതമംഗലം സ്വദേശികളിലൊരാളുടെ സംസ്‌കാരം നടത്തി. മാലിയില്‍ അനൂപിന്റെ സംസ്‌കാരമാണ് ചൊവ്വാഴ്ച വൈകിട്ട് 4ഓടെ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയത്. നിരവധി പേരാണ്...

error: Content is protected !!