കോതമംഗലം: കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഇന്നോവ കാര്‍ തകർന്നു.കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.30നാണ് അപകടം. കുട്ടമ്പുഴ പാലത്തിന് സമീപത്ത്‌നിന്നും പൂയംകുട്ടി റോഡില്‍ 50 മീറ്റര്‍ മാറിയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ലൈന്‍ കമ്പികള്‍ പൊട്ടിയും ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞും കാറിന് മുകളിലേക്ക് പതച്ചു. പോസ്റ്റിൽ തങ്ങി നിന്നത് കൊണ്ട് താഴേ ഉരുളന്‍തണ്ണി തോട്ടിലേക്ക് മറിഞ്ഞില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.


















































